അപര്‍ണ|
Last Modified ചൊവ്വ, 20 മാര്‍ച്ച് 2018 (09:44 IST)
നിദാഹാസ് ട്രോഫിയിലെ ഫൈനലിലെ അവസാന രണ്ട് ഓവറിനു മുന്‍പ് വരെ ബംഗ്ലാദേശ് ടീം ക്രീസില്‍ നിറഞ്ഞാടുകയായിരുന്നു. ഫൈനലിന് മുന്നേയുള്ള മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയായിരുന്നു എതിരാളി. ശ്രീലങ്കയെ പൊട്ടിച്ച ബംഗ്ലാദേശിന്റെ സന്തോഷപ്രകടനങ്ങള്‍ അതിരു വിടുന്നതായിരുന്നു.
ഗ്രൗണ്ടിലും ഡ്രസ്സിംഗ് റൂമിലുമെല്ലാം അഴിച്ച് വിട്ട കൈയ്യാങ്കളി മുതല്‍ കോമ്പ്ര ഡാന്‍സും വാര്‍ത്ത സമ്മേളനത്തങ്ങളിലെ വെല്ലുവിളികളുമെല്ലാം ബംഗ്ലാദേശ് ടീമിനെ എതിരാളികളുടെ നോട്ടപ്പുള്ളികളാക്കി. ശ്രീലങ്കയെ പൊട്ടിച്ച ബംഗ്ലാദേശിനെ ഫൈനലില്‍ നേരിട്ടത് ഇന്ത്യയാണ്.
ബംഗ്ലാദേശിനെ ഇന്ത്യന്‍ ഭാഗത്തു നിന്ന് ലങ്കന്‍ ആരാധകര്‍ കലിപ്പടക്കുമെന്ന് ഏറെ കുറേ ഉറപ്പായിരുന്നു. അതെല്ലാം തങ്ങല്‍ നേരത്തേ മനസ്സില്‍ കണ്ടിരുന്നതാണെന്ന് ബംഗ്ലാദേശ് നായകന്‍ ഷാക്കീബ് അല്‍ ഹസന്‍ പറയുന്നു.
‘കാണികളുടെ പിന്തുണ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങളതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുമില്ല. എന്നാല്‍ അവര്‍ ഞങ്ങളെ പിന്തുണച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു, പക്ഷേ അത് സംഭവിച്ചില്ല. നല്ലൊരു കളി പുറത്തെടുക്കുക എന്നതായിരുന്നു ഞങ്ങള്‍ക്കു പ്രധാനം’ ഹസന്‍ പറഞ്ഞു.
മത്സരത്തിന്റെ സമയങ്ങളില്‍ പലപ്പോഴും ആരാധകര്‍ കോമ്പ്ര ഡാന്‍സ് ആടുന്നതും കാണാമായിരുന്നു.
ഇന്ത്യ ആരാധകനെ എടുത്തുയുര്‍ത്തി വിജയ സന്തോഷം പങ്കിടുന്ന ലങ്കന്‍ ആരാധകന്റെ ചിത്രവും അതിനിടെ ക്രിക്കറ്റ് ലോകം കണ്ടു.