ബംഗ്ലദേശ് എ ടീമിനെതിരായ ഏകദിന പരമ്പര; സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്തി

മുംബൈ| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (12:13 IST)
ബംഗ്ലദേശ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമില്‍ സഞ്ജു വി സാംസൺ ടീമിൽ സ്ഥാനം നിലനിർത്തി.
ഉന്‍മുക് ചന്ദാണ് ടീമിന്റെ നായകന്‍‍. 5 അംഗ ടീമില്‍ സുരേഷ് റെയ്ന, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, ധവല്‍ കുല്‍ക്കര്‍ണി എന്നിവരും ഇടം കണ്ടെത്തി. ഈ മാസം 16, 18, 20 തീയതികളിൽ ബെംഗളുരുവിലാണ് മൽസരങ്ങൾ. അടുത്തിടെ നടന്ന എ ടീമുകളുടെ ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ നടത്തിയ മികച്ച പ്രകടനമാണ് ബംഗ്ലദേശ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും ഇടം നേടാന്‍ സഞ്ജുവിനെ സഹായിച്ചത്.

ടീം
ഉന്മുക്ത് ചന്ദ് (നായകന്‍‍), മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, സുരേഷ് റെയ്ന, കേദര്‍ ജാദവ്, സഞ്ജു വി സാസംണ്‍, കരുണ്‍ നായര്‍, കുല്‍ദീപ് യാദവ്, ജയന്ത് യാദവ്, കരുണ്‍ ശര്‍മ, റിഷി ധവാന്‍, എസ്.അരവിന്ദ്. ധവാല്‍ കുല്‍ക്കര്‍ണി, റുഷ് കലാരിയ, ഗുര്‍കീരത് സിംഗ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :