ആ നിർണായക നിർദേശം മുന്നോട്ട് വെച്ചത് ഞാനാണ്, ഓസീസ് ടീമിനെ കുറിച്ച് വെളിപ്പെടുത്തലുമായി ബെയ്‌ലി

അഭിറാം മനോഹർ| Last Updated: വെള്ളി, 27 മാര്‍ച്ച് 2020 (10:37 IST)
നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓസീസ് താരം ആരാണെന്ന് ചോദിക്കുകയാണെങ്കിൽ സ്റ്റീവ് സ്മിത്ത് എന്നതല്ലാതെ മറ്റൊരു ഉത്തരമുണ്ടാവാൻ സാധ്യതയില്ല. ടെസ്റ്റ് മത്സരങ്ങളിലും ഏകദിനത്തിലും മികച്ച പ്രകടനമാണ് സ്മിത്ത് കഴ്ച്ചവെക്കുന്നത്. എന്നാൽ 2015ലെ ഐസിസി ഏകദിനലോകകപ്പിലെ സ്മിത്തിന്റെ പ്രകടനമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ടൂർണമെന്റിൽ എട്ടു കളികളില്‍ നിന്നും 67 ശരാശരിയില്‍ ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുടമക്കം 402 റൺസാണ് സ്മിത്ത് അടിച്ചെടുത്തത്. കൂടാതെ ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനെതിരെയും സ്മിത്ത് മികച്ച പ്രകടനം പുറത്തെടുത്തു.

എന്നാൽ പരമ്പരയിൽ സ്മിത്തിന്റെ പ്രകടനത്തിന് പിന്നിലും ഓസീസിന്റെ കിരീടവിജയത്തിന് പിന്നിലും ഒരു രഹസ്യമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഓസീസ് ടി20 നായകന്‍ ജോര്‍ജ് ബെയ്‌ലി. സ്മിത്തിനെ ടോപ് ഓര്‍ഡറില്‍ കളിപ്പിക്കാനുള്ള തീരുമാനമാണ് ഓസീസിനെ കിരീടം നേടാൻ സഹായിച്ചതെന്നാണ് ബെയ്‌ലി പറയുന്നത്. ഈ നിർദേശം മുന്നോട്ട് വെച്ചതും റ്റാനായിരുന്നുവെന്ന് ബെയ്‌ലി പറഞ്ഞു. ടൂർണമെന്റിൽ സ്മിത്തിന്റെ പ്രകടനമായിരുന്നു ഓസീസിനെ കിരീടം നേടാൻ സഹയിച്ചത്.

2015ലെ ലോകകപ്പിനു മുമ്പ് വരെ ഓസ്ട്രേലിയക്കു വേണ്ടി ബാറ്റിങില്‍ ലോവര്‍ മിഡില്‍ ഓര്‍ഡറിലാണ് സ്മിത്തിനെ കളിപ്പിച്ചിരുന്നത്. എന്നാൽ സ്മിത്തിന് വലിയ ഇന്നിങ്സുകൾ കളിക്കാൻ സാധിക്കുമെന്നും ബാറ്റിങ്ങിൽ മുന്നിലേക്ക് ഇറക്കണമെന്നും ഞാൻ നിർദേശിച്ചു.ഇത് പരീക്ഷിച്ചപ്പോൾ വലിയ വിജയവുമായി. അന്ന് അങ്ങനെയൊരു നിര്‍ദേശം വച്ചില്ലായിരുന്നെങ്കിലും സ്മിത്ത് ഉയരങ്ങളില്‍ എത്തുമായിരുന്നുവെന്നും അത്രയും അസാമാന്യ കഴിവുകളുള്ള പ്രതിഭയാണ് സ്മിത്തെന്നും ബെയ്‌ലി കൂട്ടിചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :