കോഹ്‌ലിയുടെ റെക്കോര്‍ഡ് ‘അടിച്ചു തകര്‍ത്ത്’ പാക് താരം; അസമിന് പുതിയ നേട്ടം

കോഹ്‌ലിയുടെ റെക്കോര്‍ഡ് ‘അടിച്ചു തകര്‍ത്ത്’ പാക് താരം; അസമിന് പുതിയ നേട്ടം

  virat kohli , team india , cricket , ICC , babar azam , pakistan , ഇന്ത്യ , ക്രിക്കറ്റ് , ബാബര്‍ അസം , കോഹ്‌ലി , വിരാട്
ദുബായ്| jibin| Last Modified തിങ്കള്‍, 5 നവം‌ബര്‍ 2018 (11:54 IST)
നേട്ടങ്ങള്‍ സ്വന്തമാക്കുന്നതില്‍ പിശുക്ക് കാട്ടാത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് മറികടന്ന് പാകിസ്ഥാന്‍ താരം ബാബര്‍ അസം.

27 ട്വന്റി-20 ഇന്നിംഗ്‌സുകളില്‍ നിന്നായി വേഗത്തില്‍ 1,000 റണ്‍സ് തികച്ച കോഹ്‌ലിയുടെ നേട്ടമാണ് പാക് താരം മറികടന്നത്. 26 ഇന്നിംഗ്‌സുകളില്‍ നിന്നായിട്ടാണ് അസം 1,000 റണ്‍സ് തികച്ചത്.

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിലാണ് പാകിസ്ഥാന്‍ ഓപ്പണര്‍ ചരിത്രം കുറിച്ചത്.
മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 48ല്‍ നില്‍ക്കുമ്പോഴാണ് അസം ആയിരം പൂര്‍ത്തിയാക്കിയത്.

അതേസമയം, ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മുന്നേറുകയാണ് കോഹ്‌ലി. പുതിയ ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഒന്നാമതാണ്.

പട്ടികയില്‍ കോഹ്‌ലി ഒന്നാമത് എത്തിയപ്പോള്‍ ആരാധകരുടെ പ്രിയതാരം രോഹിത് ശര്‍മ്മ 871 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. കോഹ്‌ലിയേക്കാള്‍ 28 പോയിന്‍റ് മാത്രം പിന്നിലാണ് ഹിറ്റ്മാന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :