പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വീണ്ടും പൊട്ടിത്തെറി; സൂപ്പര്‍ താരങ്ങളെ പുറത്താക്കാനൊരുങ്ങുന്നു

പ്രശ്‌നം ഗുരുതരം; സൂപ്പര്‍ താരങ്ങളെ പാക് ടീമില്‍ നിന്ന് പുറത്താക്കുന്നു

Azhar Ali , Sarfraz Ahmed , Pakistan cricket , team pakistan , Sarfraz , PCB , പാകിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് , പാക് ക്രിക്കറ്റ് ബോർഡ് , സർഫ്രാസ് അഹമ്മദ് , അസർ അലി , യൂനിസ് ഖാന്‍ , പിസിബി
ഇസ്ലാമാബാദ്| jibin| Last Modified ചൊവ്വ, 24 ജനുവരി 2017 (13:39 IST)
മോശം പ്രകടനത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്തുനിന്ന് അസർ അലിയെ നീക്കാന്‍ പാക് ക്രിക്കറ്റ് ബോർഡ് തയാറെടുക്കുന്നു.

ഓസ്ട്രേലിയൻ പര്യടനത്തില്‍ ടീം നടത്തിയ ദയനീയ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് അലിയെ മാറ്റാന്‍ പിസിബിയില്‍ നീക്കം ശക്തമായത്.

അലിക്ക് പകരം സർഫ്രാസ് അഹമ്മദിനെ നായക സ്ഥാനം ഏൽപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖിനു അലിയോട് താല്‍പ്പര്യമില്ലെന്നും സർഫ്രാസിനെ നായകനാക്കണമെന്ന താല്‍പ്പര്യം അദ്ദേഹത്തിനുണ്ടെന്നുമാണ് അറിയുന്നത്.

മിസ്‌ബ ഉള്‍ ഹഖ് വിരമിക്കുന്ന ഒഴിവിൽ ടെസ്‌റ്റ് ടീം നായകസ്ഥാനത്ത് അസര്‍ അലിയെ അവരോധിക്കുമെന്നും സൂചനയുണ്ട്. വിരമിക്കലിനെ സംബന്ധിച്ച് മിസ്ബ ഉൾ ഹഖിനോടും വെറ്ററൻ യൂനിസ് ഖാനോടും പിസിബി ചർച്ച നടത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :