ഓസ്‌ട്രേലിയയ്ക്കെതിരെ വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച

കിംഗ്‌സ്റ്റണ്‍| Last Modified ശനി, 13 ജൂണ്‍ 2015 (10:10 IST)
ഓസ്‌ട്രേലിയയ്ക്കെതിരായ രണ്‌ടാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ വെസ്റ്റ്‌ ഇന്‍ഡീസ് പതറുന്നു. രണ്‌ടാം ദിനം കളിയവസാനിക്കുമ്പോള്‍ എട്ടിനു 143 എന്ന നിലയിലാണു വിന്‍ഡീസ്‌. അര്‍ധസെഞ്ചുറി നേടിയ ജെര്‍മെയ്‌ന്‍ ബ്ലാക്ക്‌വുഡ്‌(51) ഭേതപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.


നഥാന്‍ ലിയോണ്‍, ജോഷ്‌ ഹെയ്‌സല്‍വുഡ് എന്നിവര്‍ 3 വിക്കറ്റ് വീതം നേടി. രണ്‌ടാം ദിനം നാലിന്‌ 258 എന്ന നിലയില്‍ ബാറ്റിംഗ്‌ ആരംഭിച്ച ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ്‌ 399 റണ്‍സില്‍ അവസാനിച്ചിരുന്നു. വീന്‍ഡീസിനുവേണ്‌ടി ജെറോം ടെയ്‌ലര്‍ ആറും
ഹോള്‍ഡര്‍ രണ്‌ടും വിക്കറ്റുകള്‍ വീഴ്‌ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :