പെൺകുട്ടികൾക്ക് പഠിക്കാൻ പോലും അവസരമില്ല, താലിബാൻ നടപടികളിൽ പ്രതിഷേധിച്ച് അഫ്ഗാൻ പരമ്പരയിൽ നിന്ന് പിന്മാറി ഓസീസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 12 ജനുവരി 2023 (14:15 IST)
താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം സ്ത്രീകളുടെ സ്വാതന്ത്ര്യം വിലക്കുന്ന പശ്ചാത്തലത്തിൽ അഫ്ഗാനെതിരായ പുരുഷ ടീമിൻ്റെ ഏകദിന പരമ്പര ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാൻ വനിതാ ക്രിക്കറ്റ് ടീം നിർജീവമായിരുന്നതും ഓസീസ് തീരുമാനത്തിന് പിന്നിലുണ്ട്.

ഇന്ത്യ-ഓസീസ് പരമ്പരയ്ക്ക് ശേഷം മാർച്ചിൽ യുഎഇയിലാണ് അഫ്ഗാനെതിരെ 3 ഏകദിനങ്ങളുടെ പരമ്പര കളിക്കാൻ ഓസീസ് തീരുമാനിച്ചിരുന്നത്. ലോകമെമ്പാടും പുരുഷ,വനിതാ ക്രിക്കറ്റ് വളർത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാഹചര്യം മെച്ചപ്പെടുത്താൻ അഫ്ഗാൻ ക്രിക്കറ്റ് ബോർഡുമായി ചർച്ചകൾ തുടരുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :