സെമിയില്‍ ഓസ്‌ട്രേലിയയുടെ എതിരാളികള്‍ ദക്ഷിണാഫ്രിക്ക ! ഇന്ത്യക്ക് ഇവരില്‍ ഒരാള്‍

അതേസമയം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ആരാകും എതിരാളികളെന്ന് വ്യക്തമായിട്ടില്ല

രേണുക വേണു| Last Modified ബുധന്‍, 8 നവം‌ബര്‍ 2023 (09:20 IST)

ഏകദിന ലോകകപ്പിന്റെ സെമി ചിത്രം കൂടുതല്‍ തെളിയുന്നു. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ഒരു മത്സരം കൂടി ശേഷിക്കെ ഇരു ടീമുകള്‍ക്കും ആറ് ജയത്തോടെ 12 പോയിന്റാണ് ഉള്ളത്. നെറ്റ് റണ്‍റേറ്റില്‍ മുന്നിട്ടു നില്‍ക്കുന്ന ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്. പോയിന്റ് ടേബിളിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മിലാണ് രണ്ടാം സെമി ഫൈനല്‍ നടക്കുക. ശേഷിക്കുന്ന മത്സരത്തിലെ ഫലം എന്ത് തന്നെയായാലും രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ നിന്ന് ഇരുവരും മാറില്ല. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് എത്താനും ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് എത്താനും മാത്രമാണ് ഇനി ശേഷിക്കുന്ന സാധ്യത.

അതേസമയം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ആരാകും എതിരാളികളെന്ന് വ്യക്തമായിട്ടില്ല. ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരില്‍ ഒരു ടീം നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് സാധ്യത. മൂന്ന് ടീമുകള്‍ക്കും ഓരോ മത്സരം ശേഷിക്കുന്നുണ്ട്. ഈ മത്സരങ്ങളുടെ ഫലം അനുസരിച്ചായിരിക്കും ഇന്ത്യയുടെ എതിരാളികള്‍ തീരുമാനിക്കപ്പെടുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :