Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

Srilanka vs Australia
അഭിറാം മനോഹർ| Last Modified വെള്ളി, 14 ഫെബ്രുവരി 2025 (16:00 IST)
Srilanka vs Australia
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ശ്രീലങ്കയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിലും ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ ഓസ്‌ട്രേലിയ. രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക സെഞ്ചുറിയുമായി തിളങ്ങിയ കുശാല്‍ മെന്‍ഡിസിന്റെയും അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ചരിത് അസലങ്ക, നിഷാന്‍ മധുഷ്‌ക എന്നിവരുടെയും ബാറ്റിംഗ് മികവിന്റെ ബലത്തില്‍ 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ പേരുകേട്ട ഓസീസ് നിര വെറും 24.2 ഓവറില്‍
107 റണ്‍സിന് കൂടാരം കയറി.

ശ്രീലങ്കയ്ക്കായി കുശാല്‍ മെന്‍ഡിസ് 115 പന്തില്‍ 11 ബൗണ്ടറികളുടെ ബലത്തില്‍ 101 റണ്‍സും ചരിത് അസലങ്ക 66 പന്തില്‍ 6 ഫോറിന്റെയും 3 സിക്‌സുകളുടെയും അകമ്പടിയില്‍ 78 റണ്‍സും നേടി. 70 പന്തില്‍ നിന്നും 51 റണ്‍സുമായി നിഷാന്‍ മധുഷ്‌കയും മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടെ തകര്‍ച്ച പെട്ടെന്നായിരുന്നു. 33 റണ്‍സിനിടെ 3 വിക്കറ്റ് നഷ്ടമായ ഓസീസിനെ സ്മിത്തും ജോഷ് ഇംഗ്ലീഷും ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പതിനഞ്ചാം ഓവറില്‍ ഇംഗ്ലീഷ് മടങ്ങിയതോടെ ചടങ്ങുകളെല്ലാം പെട്ടെന്നായിരുന്നു.

22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് വെറും 107 റണ്‍സിന് അവസാനിച്ചു. 29 റണ്‍സുമായി സ്റ്റീവ് സ്മിത്ത് മാത്രമാണ് പിടിച്ചുനിന്നത്. ശ്രീലങ്കയ്ക്കായി അസിത ഫെര്‍ണാണ്ടോ, വാനിന്ദു ഹസരങ്ക എന്നിവര്‍ 3 വിക്കറ്റ് വീതവും ദുനിത് വെല്ലാലഗെ 4 വിക്കറ്റും നേടി. 2 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസ് പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെ പരമ്പര 2-0ന് ശ്രീലങ്ക സ്വന്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

'മോനേ വിഘ്‌നേഷേ'; മലയാളി പയ്യനു അഭിമാനമായി തലയുടെ ...

'മോനേ വിഘ്‌നേഷേ'; മലയാളി പയ്യനു അഭിമാനമായി തലയുടെ കുശലാന്വേഷണം (വീഡിയോ)
156 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുകയായിരുന്ന ചെന്നൈ ഒരു വിക്കറ്റ് മാത്രം ...

Chennai Super Kings vs Mumbai Indians: തോറ്റു തുടങ്ങി ...

Chennai Super Kings vs Mumbai Indians: തോറ്റു തുടങ്ങി മുംബൈ; ചെന്നൈയുടെ ജയം നാല് വിക്കറ്റിന്
നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ നൂര്‍ അഹമ്മദ് ആണ് ...

RR vs SRH: തുടക്കം തകര്‍ന്നെങ്കിലും ജുറലും സഞ്ജുവും പൊരുതി, ...

RR vs SRH: തുടക്കം തകര്‍ന്നെങ്കിലും ജുറലും സഞ്ജുവും പൊരുതി, സണ്‍റൈസേഴ്‌സിനെതിരെ രാജസ്ഥാന്റെ തോല്‍വി 44 റണ്‍സിന്
സഞ്ജു സാംസണ്‍ 37 പന്തില്‍ 4 സിക്‌സും 7 ബൗണ്ടറിയും സഹിത്ം 66 റണ്‍സും ധ്രുവ് ജുറല്‍ 35 ...

Riyan Parag: ഫീൽഡ് പ്ലെയ്സ്മെൻ്റടക്കം എല്ലാം മോശം, ...

Riyan Parag: ഫീൽഡ് പ്ലെയ്സ്മെൻ്റടക്കം എല്ലാം മോശം, ബാറ്ററായും പരാജയം,  റിയാൻ പരാഗിനെതിരെ ആരാധകർ
ബാറ്റിംഗില്‍ 287 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയ രാജസ്ഥാന്‍ ഒരു വിക്കറ്റ് ...

Ishan Kishan: അരങ്ങേറ്റം സെഞ്ചുറിയുമായി ഗംഭീരമാക്കി ഇഷാൻ, ...

Ishan Kishan: അരങ്ങേറ്റം സെഞ്ചുറിയുമായി ഗംഭീരമാക്കി ഇഷാൻ, രാജസ്ഥാനെതിരെ ഹൈദരാബാദിന് കൂറ്റൻ സ്കോർ
പത്താം ഓവറില്‍ ടീം സ്‌കോര്‍ 202 റണ്‍സില്‍ നില്‍ക്കെയാണ് 67 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ ...