ഓസ്ട്രേലിയയ്ക്ക് വിജയലക്‌ഷ്യം 309; ഇന്ത്യ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 308

ബ്രിസ്‌ബേന്‍| JOYS JOY| Last Updated: വെള്ളി, 15 ജനുവരി 2016 (12:40 IST)
ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന് 308. രണ്ടാം ഏകദിനത്തിലും രോഹിത് ശര്‍മ്മ (124) സെഞ്ച്വറി നേടി. 125 പന്തില്‍ നിന്നാണ് രോഹിത് ശര്‍മ്മ ഈ നേട്ടം കൊയ്‌തത്.

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് മുമ്പില്‍ 310 റണ്‍സിന്റെ വിജയല്ക്ഷ്യം നല്കിയ ഇന്ത്യ രണ്ടാം ഏകദിനത്തില്‍ 309 റണ്‍സിന്റെ വിജയലക്‌ഷ്യമാണ് നല്കിയിരിക്കുന്നത്.

ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഒരുക്കിയ വിജയലക്‌ഷ്യം അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :