ഓസ്‌ട്രേലിയ ഇപ്പോള്‍ തന്നെ ജയിച്ചു കഴിഞ്ഞു; ബൗണ്‍സറുകള്‍ പ്രതിരോധിക്കാന്‍ ഇന്ത്യ പാടുപെടും

പേസിനും സ്പിന്നിനും ഒരുപോലെ അനുകൂലമായിരിക്കും അഞ്ചാം ദിനത്തില്‍ ഓവലിലെ പിച്ച്

രേണുക വേണു| Last Modified ഞായര്‍, 11 ജൂണ്‍ 2023 (12:08 IST)

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ ഇപ്പോള്‍ തന്നെ വിജയം ഉറപ്പിച്ചു കഴിഞ്ഞെന്ന് സോഷ്യല്‍ മീഡിയ. ഓവലിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ കളി പൂര്‍ണമായും ഓസ്‌ട്രേലിയയുടെ വരുതിയിലാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോള്‍ ക്രീസില്‍ നില്‍ക്കുന്ന വിരാട് കോലിയും അജിങ്ക്യ രഹാനെയും ഇന്നത്തെ ആദ്യ സെഷന്‍ പിടിച്ചുനില്‍ക്കാന്‍ സാധ്യത വളരെ കുറവാണെന്നാണ് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

പേസിനും സ്പിന്നിനും ഒരുപോലെ അനുകൂലമായിരിക്കും അഞ്ചാം ദിനത്തില്‍ ഓവലിലെ പിച്ച്. ഓസീസ് പേസര്‍മാരുടെ ബൗണ്‍സറുകള്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്ക് കഴിയണമെന്നില്ല. അപ്രതീക്ഷിത ബൗണ്‍സ് ആയിരിക്കും ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഇന്ന് നേരിടേണ്ടി വരികയെന്നും ക്രിക്കറ്റ് ആരാധകര്‍ അഭിപ്രായപ്പെട്ടു. ഇടവേളകളില്‍ സ്പിന്നര്‍ നഥാന്‍ ലിയോണിനെ ഉപയോഗിച്ച് ഇന്ത്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കാനും ഓസീസിന് ഇന്ന് സാധിക്കും.

ആദ്യ സെഷന്‍ പിടിച്ചുനില്‍ക്കുകയാണ് ഏറ്റവും ദുഷ്‌കരം. ക്ഷമയോടെ നിന്നാല്‍ മാത്രമേ ആദ്യ സെഷനില്‍ കൂട്ടത്തകര്‍ച്ചയുണ്ടാകാതെ രക്ഷപ്പെടൂ. മാത്രമല്ല ലഞ്ചിന് ശേഷം ന്യൂബോള്‍ കൂടി വരുമ്പോള്‍ അത് ഇന്ത്യയുടെ സാധ്യതകള്‍ പൂര്‍ണമായും തട്ടിയകറ്റുമെന്നും അഭിപ്രായമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :