സ്മിത്തും മാക്സ്വെല്ലും ടീമിൽ, ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യപിച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ജനുവരി 2025 (11:34 IST)
ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള 15 അംഗ ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കണങ്കാലിന് പരിക്കേറ്റെങ്കിലും പേസര്‍ പാറ്റ് കമ്മിന്‍സ് തന്നെയാകും ടീമിനെ നയിക്കുക. മാര്‍ ഷോര്‍ട്ടും ആരോണ്‍ ഹാര്‍ഡിയും ബിഗ് ബാഷില്‍ മികച്ച ഫോമിലുള്ള പേസര്‍ നഥാന്‍ എല്ലിസും ടീമില്‍ ഇടം നേടി.

2023ലെ ഏകദിന ലോകകപ്പ് ജയിച്ച ടീമില്‍ നിന്ന് 3 മാറ്റങ്ങളാണ് ഓസ്‌ട്രേലിയ വരുത്തിയത്. വിരമിച്ച ഓപ്പണര്‍ ഡേവിഡ് വാര്‍ണറും പരിക്ക് മൂലം വിശ്രമിക്കുന്ന ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും പേസര്‍ ഷോണ്‍ അബട്ടും മാത്രമാണ് കഴിഞ്ഞ ലോകകപ്പ് ടീമില്‍ നിന്നും പുറത്തായവര്‍. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ജോഷ് ഹേസല്‍വുഡും ടീമിലുണ്ട്. ബിഗ് ബാഷിലെ തകര്‍പ്പന്‍ പ്രകടനമാണ് സ്റ്റീവ് സ്മിത്തിന് സഹായകമായത്. കീപ്പര്‍മാരായി അലക്‌സ് ക്യാരിയും ജോഷ് ഇംഗ്ലീഷും ടീമിലെത്തി. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിരാശപ്പെടുത്തിയെങ്കിലും മിച്ചല്‍ മാര്‍ഷും ടീമിലുണ്ട്. ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍നസ് ലബുഷെയ്ന്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ട്രാവിസ് ഹെഡ് അടക്കം ശക്തമാണ് ഓസീസ് ബാറ്റിംഗ് നിര. ആദം സാമ്പ മാത്രമാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

2009ലാണ് അവസാനമായി ഓസീസ് ചാമ്പ്യന്‍സ് ട്രോഫി വിജയിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയിലെ 15 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കാനാകും ഇത്തവണ ലോക ചാമ്പ്യന്മാരായ ഓസീസ് പാകിസ്ഥാനിലിറങ്ങുന്നത്.

ഓസ്‌ട്രേലിയന്‍ 15 അംഗ ടീം:പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), അലക്‌സ് ക്യാരി, നഥാന്‍ എല്ലിസ്, ആരോണ്‍ ഹാര്‍ഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലീഷ്, ജോഷ് ഹേസല്‍വുഡ്, മാര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ആദം സാമ്പ


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :