അഭിറാം മനോഹർ|
Last Modified വ്യാഴം, 23 നവംബര്‍ 2023 (19:28 IST)
ലോകകപ്പ് ഫൈനല്‍ മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ് നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ലോകകപ്പ് ഓസ്ട്രേലിയ നേടിയാലും ടൂര്‍ണമെന്റിലെ മികച്ച ടീം ഇന്ത്യയാണെന്നായിരുന്നു കൈഫിന്റെ പ്രതികരണം. മികച്ച ടീമല്ല ലോകകപ്പ് നേടിയത് എന്ന് സൂചിപ്പിച്ച് കൊണ്ടാണ് ഈ പരാമര്‍ശം. ഇതിനാണ് വാര്‍ണര്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.
കടലാസില്‍ മികച്ച ടീമിനെ കണ്ടെത്താനല്ല ലോകകപ്പ് നടത്തുന്നത്. ഗ്രൗണ്ടിലെ പ്രകടനമാണ് ലോകകപ്പ് വിജയിക്കാന്‍ നടത്തേണ്ടതെന്നാണ് വാര്‍ണറുടെ പ്രതികരണം. കൈഫ് എനിക്ക് ഇഷ്ടമുള്ള താരമാണ്, പേപ്പറില്‍ ആരാണ് കരുത്തര്‍ എന്ന് നോക്കി കാര്യമില്ല. ആവശ്യമുള്ള സമയത്ത് മികച്ച പ്രകടനം നടത്തുകയാണ് വേണ്ടത്. അതുകൊണ്ടാണ് അതിനെ ഫൈനലെന്ന് വിളിക്കുന്നത്. അന്നത്തെ പ്രകടനമാണ് വിജയിയെ നിശ്ചയിക്കുന്നത്. സ്പോര്‍ട്സ് അങ്ങനെയാണ്. വാര്‍ണര്‍ എക്സില്‍ കുറിച്ചു.