Asia Cup, India vs Sri Lanka Predicted Eleven: അലക്ഷ്യമായി ബാറ്റ് ചെയ്യുന്ന പന്ത് പുറത്തേക്ക്, പകരം കാര്‍ത്തിക്ക്; ബൗളിങ് നിരയിലും മാറ്റത്തിനു സാധ്യത

പാക്കിസ്ഥാനെതിരായ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ചില മാറ്റങ്ങള്‍ ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ ഉണ്ടാകും

രേണുക വേണു| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (08:30 IST)

Asia Cup, India vs Sri Lanka, Predicted Eleven: ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ-ശ്രീലങ്ക പോരാട്ടം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് മത്സരം. ഫൈനല്‍ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കാന്‍ ഇന്ത്യക്ക് ഇന്ന് നിര്‍ബന്ധമായും ജയിക്കണം.

പാക്കിസ്ഥാനെതിരായ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ചില മാറ്റങ്ങള്‍ ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ ഉണ്ടാകും. അലക്ഷ്യമായി കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞ റിഷഭ് പന്തിനെ പുറത്തിരുത്തും. പകരം ദിനേശ് കാര്‍ത്തിക്ക് പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കും. രവി ബിഷ്‌ണോയ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരില്‍ ഒരാളെ ബെഞ്ചിലിരുത്തി പകരം അക്ഷര്‍ പട്ടേലിനെ കളിപ്പിക്കാനും സാധ്യത.

സാധ്യത ഇലവന്‍: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക്, ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ബുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :