രേണുക വേണു|
Last Modified വെള്ളി, 15 സെപ്റ്റംബര്‍ 2023 (09:15 IST)
Asia Cup 2023 Final: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. സെപ്റ്റംബര്‍ 17 ഞായറാഴ്ച കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുക. പാക്കിസ്ഥാനും ബംഗ്ലാദേശും ഫൈനല്‍ കാണാതെ പുറത്തായി. ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മുതലാണ് ഫൈനല്‍ മത്സരം. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
കഴിഞ്ഞ ഏഷ്യാ കപ്പിലെ ചാംപ്യന്മാരാണ് ശ്രീലങ്ക. പാക്കിസ്ഥാനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ശ്രീലങ്ക കിരീടം ചൂടിയത്. ഇന്ത്യ കഴിഞ്ഞ തവണ ഏഷ്യാ കപ്പ് ഫൈനല്‍ കാണാതെ പുറത്തായി. ഇത്തവണ ഏഷ്യാ കപ്പ് നേടി ഏകദിന ലോകകപ്പിന് സജ്ജമാകാനാണ് ഇന്ത്യയുടെ പദ്ധതി. സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനേയും ശ്രീലങ്കയേയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു.