ബാബറെയോ റിസ്വാനെയോ ഷഹീനെയോ അല്ല, ഇന്ത്യ ഭയക്കേണ്ടത് മറ്റൊരു താരത്തെയെന്ന് അശ്വിൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (13:16 IST)
ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്ലാസിക് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ. ഏഷ്യാകപ്പിന് ശേഷം ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ഇരു ടീമുകളും ആഗ്രഹിക്കുന്നില്ല.

ബാബർ അസം- മുഹമ്മദ് റിസ്വാൻ ഓപ്പണിങ് ജോഡിയും സ്റ്റാർ പേസർ ഷഹീൻ അഫ്രീദിയുമാകും ഇന്ത്യയ്ക്ക് ഭീഷണിയെന്ന് വിലയിരുത്തപ്പെടുമ്പോൾ ഇന്ത്യ ഭയക്കേണ്ടത് മറ്റൊരു താരത്തെയെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യൻ താരമായ രവിചന്ദ്ര അശ്വിൻ. പാക് ടീമിലെ സ്പിൻ ഓൾറൗണ്ടറായ മുഹമ്മദ് നവാസിനെയാണ് അശ്വിൻ പുകഴ്ഠിയത്.

ടി20 ഫോർമാറ്റിൽ ഒരു ക്രിക്കറ്ററെന്ന നിലയിൽ നവാസ് ഏറെ മുന്നോട്ട് പോയെന്നും. നവാസ് ടീമിൽ കൊണ്ടുവരുന്ന വൈവിധ്യം വളരെ വലുതാണെന്നും അശ്വിൻ അഭിപ്രായപ്പെട്ടു. ഇടം കയ്യൻ ബാറ്റർ എന്ന നിലയിൽ ടീമിൽ സവിശേഷമായ സ്ഥാനം നേടാൻ നവാസിനായിട്ടുണ്ടെന്നും അശ്വിൻ പറയുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :