ഫ്ലൈറ്റിൽ പറന്നിറങ്ങിയത് വെറുതെയായില്ല, അശ്വിനെ തേടി ചരിത്രനേട്ടം

അഭിറാം മനോഹർ| Last Modified വെള്ളി, 23 ഫെബ്രുവരി 2024 (14:27 IST)
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ജോണി ബെയര്‍സ്‌റ്റോയെ പുറത്താക്കിയതോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നൂറാമത്തെ വിക്കറ്റാണ് ഇന്ന് അശ്വിന്‍ സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആയിരം റണ്‍സും 100 വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടം അശിന്റെ പേരിലായി.

ഓസ്‌ട്രേലിയന്‍ താരങ്ങളായ ജോര്‍ജ് ഗിഫണ്‍,മോന്റി നോബിള്‍, വെസ്റ്റിന്‍ഡീസ് താരമായ ഗാരി സോബേഴ്‌സ് എന്നിവര്‍ മാത്രമാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടെസ്റ്റ് മത്സരത്തിനിടെ ടെസ്റ്റില്‍ 500 വിക്കറ്റുകളെന്ന നാഴികകല്ലിലെത്താന്‍ അശ്വിന് സാധിച്ചിരുന്നു. ടെസ്റ്റില്‍ ഈ നേട്ടത്തിലെത്തുന്ന ഒന്‍പതാമത് ബൗളറും ഇന്ത്യക്കാരനായ രണ്ടാമത് ബൗളറുമാണ് അശ്വിന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :