ബെര്‍ലിന്‍|
JOYS JOY|
Last Modified ഞായര്‍, 9 ഓഗസ്റ്റ് 2015 (11:03 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് മൈക്കല്‍ ക്ലാര്‍ക് വിരമിച്ചു. ആഷസ് ടെസ്റ്റിലെ ദയനീയ തോല്‍വിയാണ് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ക്ലാര്‍ക്കിനെ പ്രേരിപ്പിച്ചത്. 2011ല്‍ റിക്കി പോണ്ടിംഗില്‍ നിന്നായിരുന്നു മൈക്കല്‍ ക്ലാര്‍ക് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. ഏകദിനത്തില്‍ നിന്ന് ക്ലാര്‍ക് നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
2003ലാണ് മൈക്കല്‍ ക്ലാര്‍ക് ഓസ്ട്രേലിയന്‍ ഏകദിന ടീമിലെത്തിയത്. 245 ഏകദിനങ്ങളില്‍ നിന്ന് 7,982 റണ്‍സ് സ്കോര്‍ ചെയ്തു. 2015 - ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് കിരീടം ഏറ്റുവാങ്ങിയ ശേഷമാണ് ഏകദിനത്തില്‍ നിന്ന് വിരമിച്ചിരുന്നു.
2004- ലാണ് ടെസ്റ്റ് ടീമിലെത്തിയത്. 114 ടെസ്റ്റില്‍നിന്ന് 28 സെഞ്ച്വറികള്‍ അടക്കം 8,628 റണ്‍സ് സ്കോര്‍ ചെയ്തു. രാജ്യത്തിനുവേണ്ടി 34 ടി-20 മത്സരങ്ങളും കളിച്ചു.