ആഷസ് ടെസ്റ്റ്: ഓസീസ് ഭേദപ്പെട്ട നിലയിൽ

ലണ്ടൻ| VISHNU N L| Last Modified വെള്ളി, 21 ഓഗസ്റ്റ് 2015 (10:24 IST)
ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ആദ്യദിനം ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഭേദപ്പെട്ട നിലയിൽ. അവർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 228 റണ്ണെുത്തിട്ടുണ്ട്. തന്റെ അവസാന മത്സരം കളിക്കുന്ന ഓസീസ് നായകൻ മൈക്കേൽ ക്ളാർക്ക് 15 റണ്ണെടുത്ത് പുറത്തായി. ബാറ്റിംഗിനെത്തിയ ക്ളാർക്കിനെ ഗാർഡ് ഒഫ് ഹോണർ നൽകിയാണ് ഇംഗ്ളണ്ട് താരങ്ങൾ സ്വീകരിച്ചത്.

വിടവാങ്ങൽ ടെസ്റ്റ് കളിക്കുന്ന മറ്റൊരു ആസ്ട്രേലിയൻ താരം ക്രിസ് റോജേഴ്സ് 43 റണ്ണെടുത്ത് പുറത്തായി. സ്റ്റോക്കിന്റെ പന്തിൽ ബട്ട്‌ലറാണ് ക്ളാർക്കിനെ പിടികൂടിയത്. റോജേഴ്സിനെ വുഡിന്റെ പന്തിൽ കുക്കാണ് പിടികൂടിയത്. 85 റണ്ണെടുത്ത വാർണറും റോജേഴസും ചേർന്ന് മികച്ച തുടക്കമാണ് ഓസീസിന് നൽകിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റിൽ 110 റൺകൂട്ടിച്ചേർത്തു.

വാർണറെ മോയിൻ അലി ലിത്തിന്റെ കൈയിൽ എത്തിക്കുകയായിരുന്നു. ആഷസ് പരമ്പര നേരത്തെ തന്നെ ഇംഗ്ളണ്ട് സ്വന്തമാക്കിയിരുന്നു. അവസാന ടെസ്റ്റ് ജയിച്ച് മുഖം രക്ഷിക്കാനുള്ള കഠിനശ്രമത്തിലാണ് ഓസീസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :