ആഷസ് കൈവിട്ടു; ക്ലാര്‍ക്കിന് പിന്നാലെ ക്രിസ്‌ റോജേഴ്‌സും കളി മതിയാക്കുന്നു

ആഷസ് ക്രിക്കറ്റ് , മൈക്കല്‍ ക്ലാര്‍ക്ക് ,  ഓസീസ് , ഓസ്ട്രേലിയ
മെല്‍ബണ്‍| jibin| Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2015 (15:06 IST)
ആഷസ് ക്രിക്കറ്റ് ടെസ്‌റ്റില്‍ തകര്‍ന്നു തരിപ്പണമായ ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന് പിന്നാലെ
ഓപ്പണര്‍ ക്രിസ് റോജേഴ്‌സും വിരമിക്കുന്നു. ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിനുശേഷം വിരമിക്കുമെന്ന് 38കാരനായ റോജേഴ്‌സ് വ്യക്തമാക്കി. ക്ലാര്‍ക്കും അവസാന ആഷസ് ടെസ്‌റ്റോടെ ഓസീസ് ടീമിനോട് യാത്രപറയും. ആഷസ് പരമ്പരയില്‍ ഓസീസിന്റെ ടോപ് സ്കോററാണ് ഓസീസ് ഓപ്പണാര്‍.

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഓസ്ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനത്തില്‍ കൂടി കളിച്ചിരുന്നെങ്കില്‍ സ്റ്റീവ് വോയ്ക്കുശേഷം ഓസീസിനായി കളിക്കുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന റെക്കോര്‍ഡ് റോജേഴ്സിന് സ്വന്തമാവുമായിരുന്നു. 35മത് വയസില്‍ ഓസ്ട്രേലിയന്‍ ടീമിലെത്തിയ റേജേഴ്സ് ഇതുവരെ 24 ടെസ്റ്റുകളില്‍ പാഡണിഞ്ഞു. അഞ്ച് സെഞ്ചുറികളും 14 അര്‍ധസെഞ്ചുറികളുമുള്‍പ്പെടെ 42.86 ശരാശരിയില്‍ 1972 റണ്‍സാണ് റോജേഴ്സിന്റെ സമ്പാദ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :