ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

Arshadeep singh
അഭിറാം മനോഹർ| Last Modified വ്യാഴം, 14 നവം‌ബര്‍ 2024 (12:24 IST)
Arshadeep singh
ടി20 ക്രിക്കറ്റില്‍ അരങ്ങേറി വെറും 28 മാസം കൊണ്ട് വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ പേസര്‍ അര്‍ഷദീപ് സിംഗ്. ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരത്തില്‍ 3 വിക്കറ്റ് നേടിയതോടെ ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന പേസറായി അര്‍ഷദീപ് മാറി.92 വിക്കറ്റുകളാണ് അര്‍ഷദീപിനുള്ളത്. ടി20യില്‍ 90 വിക്കറ്റുകളുള്ള ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറിനെയാണ് അര്‍ഷദീപ് പിന്നിലാക്കിയത്.


ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകളെടുക്കുന്ന ബൗളറെന്ന നേട്ടത്തിലെത്താന്‍ ഇനി 4 വിക്കറ്റ് കൂടിയാണ് അര്‍ഷദീപിന് ആവശ്യമായിട്ടുള്ളത്. 96 വിക്കറ്റുകളെടുത്തിട്ടുള്ള സ്പിന്‍നര്‍ യൂസ്വേന്ദ്ര ചഹലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 2022 ജൂലൈയിലായിരുന്നു ടി20 ക്രിക്കറ്റില്‍ അര്‍ഷദീപ് അരങ്ങേറ്റം കുറിച്ചത്. 90 വിക്കറ്റുകളുമായി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര(89), ഹാര്‍ദ്ദിക് പാണ്ഡ്യ(88) എന്നിവരാണ് അര്‍ഷദീപിന് പിന്നിലുള്ളത്. ഈ വര്‍ഷം മാത്രം ടി20യില്‍ 33 വിക്കറ്റുകളാണ് അര്‍ഷദീപ് സ്വന്തമാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :