88 ബോളിൽ 52 റൺസ് നേടി അനുഷ്‌ക ശർമ: വൈറലായി ബിസിസിഐയുടെ ട്വീറ്റ്

അഭിറാം മനോഹർ| Last Modified ബുധന്‍, 3 നവം‌ബര്‍ 2021 (12:51 IST)
വനിതക‌ളുടെ അണ്ടർ 19 ഏകദിന ചലഞ്ചർ ട്രോഫി 2021-22നെക്കുറിച്ച് ബിസിസിഐയുടെ വുമൺ ട്വിറ്റർ പേജിൽ വന്ന അപ്‌ടേഡേറ്റാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇന്ത്യ ബി ടീം താരമായ അനുഷ്‌ക ശർമ്മയെക്കുറിച്ചായിരുന്നു ബിസിസിഐയുടെ ട്വീറ്റ്. പക്ഷേ ട്വീറ്റ് വന്നപ്പാടെ നടി അനുഷ്‌ക ശർമയെന്ന് പലരും തെറ്റിദ്ധരിച്ചു.

ചലഞ്ചർ ട്രോഫിയിൽ അനുഷ്ക 88 പന്തിൽ 52 റൺസ് നേടിയെന്നായിരുന്നു ട്വീറ്റ്. അൻച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇന്ത്യൻ ബി ടീമിന്റെ ക്യാപ്‌റ്റൻ കൂടിയാണ് അനുഷ്‌ക. ട്വീറ്റ് വൈ‌റലായതോടെ ബിസിസിയെ ട്രോളുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ട്വിറ്റർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :