അഭിറാം മനോഹർ|
Last Modified വെള്ളി, 6 മെയ് 2022 (15:01 IST)
പശ്ചിമ
ബംഗാൾ സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെള്ളിയാഴ്‌ചത്തെ അത്താഴം ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലിയുടെ വീട്ടിൽ. ബംഗാൾ പ്രതിപക്ഷനേതാവ് ശുഭേന്ദു അധികാരി, മുൻ രാജ്യസഭാംഗവും പത്രപ്രവർത്തകനുമായ സ്വപൻ ദാസ്ഗുപ്ത എന്നിവരും അമിത് ഷായ്ക്കൊപ്പമുണ്ടാകും.
നിയമസഭാ തിരെഞ്ഞ്ടുപ്പിന് ശേഷം ബംഗാളി സ്വത്വവും ജനപ്രീതിയുമുള്ള ഒരു വ്യക്തിത്വത്തിനായുള്ള തിരച്ചിലിലാണ് ബിജെപി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഗാംഗുലിയെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ബിജെപി ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നുല്ല. ഇത്തരത്തിലുള്ള ഒരു ശ്രമത്തിന്റെ കൂടി ഭാഗമായിട്ടാണോ ഷായുടെ സൗരവുമായുള്ള കൂടിക്കാഴ്ച എന്നാണ് രാഷ്ട്രീയവൃത്തങ്ങൾ ഉറ്റുനോക്കുന്നത്. അതേസംയം സൗഹൃദ സന്ദർശനം മാത്രമാണിതെന്നാണ് ബിജെപി പറയുന്നത്.