അഭിറാം മനോഹർ|
Last Modified വ്യാഴം, 19 നവംബര്‍ 2020 (14:24 IST)
ഓസ്ട്രേലിയക്കെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യക്ക് കഠിനമാകുമെന്നാണ് പരക്കെ പ്രതീക്ഷിക്കുന്നത്. 2018ൽ ഓസീസിൽ വിജയം നേടാനായെങ്കിലും സ്മിത്തും വാർണറും ഇല്ലാത്ത ടീമിനെയായിരുന്നു ഇന്ത്യ നേരിട്ടത്. ഇത്തവണ രണ്ട് താരങ്ങളും ഓസീസ് ടീമിൽ തിരിച്ചെത്തുന്നു എന്ന് മാത്രമല്ല ആദ്യ ടെസ്റ്റിന് ശേഷം നായകൻ വിരാട് കോലിയുടെ സേവനം ടീമിന് ലഭിക്കില്ല എന്നതും ഇന്ത്യയെ അപകടത്തിലാക്കുന്നു.
ആദ്യ ടെസ്റ്റ് കഴിഞ്ഞ കോലി പോകുന്നത് ഇന്ത്യയുടെ സാധ്യതകളെ വളരെയേറെ ബാധിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര. നിശ്ചിത ഓവർ ക്രിക്കറ്റിൽ രോഹിത്തിന്റെ അഭാവം ഇന്ത്യക്ക് പ്രശ്‌നം സൃഷ്ടിക്കും. എന്നാൽ ടെസ്റ്റിൽ കോലിയുടെ അഭാവം ഇന്ത്യക്ക് നനത്ത നഷ്ടമാണ്. കോലിയില്ലാതെ കിരീടം നിലനിർത്തുക എന്നത് ഇന്ത്യക്ക് കനത്ത വെല്ലുവിളിയാകും.നിശ്ചിത ഓവര്‍ പരമ്പരകളില്‍ രോഹിത്തിനെ മിസ്സ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ടെസ്റ്റില്‍ കോലിയെ ആയിരിക്കും ഇന്ത്യ മിസ്സ് ചെയ്യുകയെന്നും ചോപ്ര പറഞ്ഞു.