അബുദാബി|
jibin|
Last Modified ശനി, 17 ഒക്ടോബര്‍ 2015 (10:52 IST)
ഇംഗ്ലണ്ട്- പാകിസ്ഥാന് ആദ്യ ടെസ്റ്റില്‍ അലിസ്റ്റര്‍ കുക്കിന് ഡബിള്‍ സെഞ്ചുറി. നാലാംദിനം കളി അവസാനിക്കുമ്പോള്‍ എട്ടിന് 569 റണ്‍സെന്ന നിലയിലാണ് ഇംഗ്ളണ്ട്. 263 റണ്‍സെടുത്ത കുക്കിനെ മാലിക്കാണ് പുറത്താക്കിയത്. ഇംഗ്ളണ്ടിനു 46 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ഉണ്ട്.
കനത്ത ചൂടില്‍ കുക്ക് സാവദാനം പാക് ബോളര്‍മാരെ മെരുക്കിയെടുക്കുകയായിരുന്നു. ബോളര്‍മാര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിക്കാത്ത പിച്ചില്‍ കുക്ക് രാജാവാകുകയായിരുന്നു. 528 പന്തുകള്‍ നേരിട്ട ഇന്നിംഗ്സില്‍ കേവലം 18 ബൌണ്ടറികള്‍ മാത്രമാണ് കുക്ക് നേടിയത്. ജോ റൂട്ടും (85) ഇയാന്‍ ബെല്ലും (63), ബെന്‍ സ്റ്റേക്ക്സും (57) അര്‍ധസെഞ്ചുറിയുമായി കുക്കിന് പിന്തുണ നല്‍കിയതോടെ ഇംഗ്ലീഷ് ടീം ചെറിയ ലീഡ് നേടുകയായിരുന്നു.
കരിയറില്‍ രണ്ടുതവണ 11 മണിക്കൂറിലേറെ ക്രീസില്‍ നിന്ന ഓപ്പണിംഗ് ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് കുക്കിന് സ്വന്തമായി. നേരത്തെ ഷുഹൈബ് മാലിക്കിന്റെ (245) കരുത്തില്‍ പാകിസ്ഥാന് ആദ്യ ഇന്നിംഗ്സില്‍ എട്ടിന് 523 റണ്‍സെടുത്ത് ഡിക്ളയര്‍ ചെയ്തിരുന്നു.