രാജസ്ഥാന്‍ ഡെല്‍ഹിയെ അടിച്ചിട്ടു

അഹമ്മദാബാദ്| jibin| Last Modified വെള്ളി, 16 മെയ് 2014 (07:35 IST)
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ജയം. 62 റണ്‍സിന്റെ ജയമാണ് രാജസ്ഥാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 202 റണ്‍സ് നേടി.

50 പന്തുകളില്‍ നിന്ന് 64 റണ്‍സുമായി അജിങ്ക്യ രഹാനെയാണ് മികച്ചു നിന്നത്. സഞ്ജു വി സാംസണ്‍ 40 റണ്‍സുമായി കളം നിറഞ്ഞു. 32 റണ്‍സുമായി കെവോണ്‍ കൂപ്പറും തകര്‍ത്തടിച്ചപ്പോള്‍ രാജസ്ഥാന് മികച്ച സ്കോര്‍ ലഭിക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് നിരയില്‍ മനോജ് തിവാരിക്ക്(61)​ മാത്രമാണ് തിളങ്ങാന്‍ കഴിഞ്ഞത്. ജയത്തോടെ ലീഗില്‍ 14 പോയിന്റായ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :