19 തികയാത്ത പയ്യന് മുന്നിൽ ബംഗ്ലാദേശ് കടുവകൾ തീർന്നു, 11 റൺസിനിടെ വീണത് 7 വിക്കറ്റുകൾ!

Allah ghazanfar
അഭിറാം മനോഹർ| Last Modified വ്യാഴം, 7 നവം‌ബര്‍ 2024 (16:24 IST)
Allah ghazanfar
ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ വിജയം സ്വന്തമാക്കി അഫ്ഗാന്‍. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 92 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 49.4 ഓവറില്‍ 235 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 132 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് അത്ഭുതകരമായി തകര്‍ന്നടിഞ്ഞത്. 11 റണ്‍സ് എടുക്കുന്നതിനിടെയാണ് ബംഗ്ലാദേശിന്റെ അവസാന 7 വിക്കറ്റുകള്‍ നഷ്ടമായത്. 26 റണ്‍സിന് 6 വിക്കറ്റുകള്‍ വീഴ്ത്തിയ അള്ളാ ഗസന്‍ഫാറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

മത്സരത്തില്‍ 30 ഓവറില്‍ 132 റണ്‍സിന് 3 വിക്കറ്റെന്ന നിലയില്‍ വിജയം ഏതാണ്ട് ഉറപ്പിച്ചിരുന്ന ഘട്ടത്തില്‍ നിന്നായിരുന്നു ബംഗ്ലാദേശിന്റെ തകര്‍ച്ച. അവസാന 7 വിക്കറ്റുകള്‍ 11 റണ്‍സിനിടെ വീണപ്പോള്‍ അതിലെ ആറ് വിക്കറ്റുകളും സ്വന്തമാക്കിയത് 18 വയസ് മാത്രം പ്രായമുള്ള അള്ള ഗസന്‍ഫാര്‍ ആയിരുന്നു. 6.3 ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് 6 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 47 റണ്‍സുമായി നജ്മല്‍ ഹുസൈന്‍ ഷാന്റോയും 33 റണ്‍സുമായി സൗമ്യ സര്‍ക്കാറും 28 റണ്‍സുമായി മെഹ്ദി ഹസനും മാത്രമാണ് അഫ്ഗാന്‍ നിരയില്‍ തിളങ്ങിയത്.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ഒരു ഘട്ടത്തില്‍ നാലിന് 35 എന്ന നിലയില്‍ നിന്നും ഹഷ്മതുള്ള ഷാഹിദിയുടെ (52യും 84 റണ്‍സുമായി തിളങ്ങിയ മുഹമ്മദ് നബിയുടെയും പ്രകടനങ്ങളാണ് അഫ്ഗാനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :