World Cup 2023: സെമി കാണാതെ പാക്കിസ്ഥാന്‍ പുറത്തേക്കോ? സാധ്യതകള്‍ ഇങ്ങനെ

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റ് തോല്‍വിയാണ് പാക്കിസ്ഥാന്‍ വഴങ്ങിയത്

രേണുക വേണു| Last Modified ചൊവ്വ, 24 ഒക്‌ടോബര്‍ 2023 (08:02 IST)

World Cup 2023: അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തോറ്റതോടെ പാക്കിസ്ഥാന്റെ സെമി സാധ്യതകള്‍ തുലാസില്‍. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ജയവും മൂന്ന് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. മൂന്നും നാലും സ്ഥാനങ്ങളിലുള്ള ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും നാല് കളികള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ആദ്യ നാലിലേക്ക് തിരിച്ചെത്തണമെങ്കില്‍ പാക്കിസ്ഥാന് ഇനിയുള്ള കളികള്‍ അതീവ നിര്‍ണായകമാണ്. മാത്രമല്ല നെറ്റ് റണ്‍റേറ്റും പാക്കിസ്ഥാന് തിരിച്ചടിയാകും. -0.400 ആണ് പാക്കിസ്ഥാന്റെ ഇപ്പോഴത്തെ നെറ്റ് റണ്‍റേറ്റ്.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റ് തോല്‍വിയാണ് പാക്കിസ്ഥാന്‍ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഒരോവര്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

അഞ്ച് കളികളില്‍ നിന്ന് തോല്‍വി അറിയാതെ പത്ത് പോയിന്റുമായി ഇന്ത്യയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യ സെമി കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണം ജയിച്ചാല്‍ തന്നെ ഇന്ത്യക്ക് സെമി ഉറപ്പാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :