അഭിറാം മനോഹർ|
Last Modified വ്യാഴം, 11 മാര്‍ച്ച് 2021 (19:35 IST)
പ്രതിഭയുടെ കാര്യത്തിൽ ഇന്ത്യൻ താരങ്ങളേക്കാൾ ഏറെ മുകളിലാണ് പാക് താരങ്ങളെന്ന് മുൻ പാക് ഓൾറൗണ്ടർ അബ്‌ദുൾ റസാഖ്. ഇക്കാര്യത്തിൽ ഇന്ത്യൻ താരങ്ങളോട് താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നും റസാഖ് വ്യക്തമാക്കി. ഇന്ത്യൻ നായകൻ വിരാട് കോലിയും പാക് നായകൻ ബാബർ അസമും തമ്മിലുള്ള താരതമ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം തന്നെ പറയട്ടെ ഇന്ത്യൻ താരങ്ങളൂമായി പാക് താരങ്ങളെ താരതമ്യം ചെയ്യുന്നതിൽ തന്നെ കാര്യമില്ല, പ്രതിഭയുടെ കാര്യത്തിൽ ഇന്ത്യൻ താരങ്ങളേക്കാൾ എത്രയോ മുന്നിലാണ് പാകിസ്ഥാൻ. മുഹമ്മദ് യൂസഫ്,ഇൻസമാം ഉൾഹഖ്,സയിദ് അൻവർ,മിയാൻ ദാദ്,സഹീർ അബ്ബാസ് എന്നീ ഇതിഹാസങ്ങൾക്ക് തുല്യമായി മറ്റാരുണ്ട്? റസാഖ് ചോദിച്ചു.
വിരാട് കോലിയേയും ബാബർ അസമിനെയും താരതമ്യം ചെയ്യണമെങ്കിൽ രണ്ട് രാജ്യങ്ങളും തമ്മിൽ മത്സരങ്ങൾ നടക്കണമെന്നും റസാഖ് പറഞ്ഞു.