തുമ്പി എബ്രഹാം|
Last Modified ഞായര്‍, 29 സെപ്റ്റംബര്‍ 2019 (16:48 IST)
ആരാണ് രോഹിത്തിന്റെ പ്രിയ ക്രിക്കറ്റർ. സോഷ്യൽ മീഡിയയിലെ ഒരു ലൈവ് സെഷനിലാണ് താരം അക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റ്സ്മാൻ എബി ഡീവില്ലിയേഴ്സിന്റെ പേരാണ് രോഹിത് വെളിപ്പെടുത്തിയത്.
മുൻ ദക്ഷിണാഫ്രിക്കൻ നായകനായ ഡീവില്ലിയേഴ്സ് അപ്രതീക്ഷിതമായാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകകപ്പിൽ കളിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് താരം പിന്നീട് വെളിപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്ക ദയനീയ പ്രകടനം കാഴ്ച വെച്ച ലോകകപ്പിൽ എബിഡി കളിച്ചിരുന്നെങ്കിൽ കളി മാറിയേനെ എന്ന് കരുതുന്ന ക്രിക്കറ്റ് ആരാധകർ നിരവധിയാണ്.