ജയിച്ചിട്ടും ഡിവില്ലിയേഴ്സിന് പിഴ; ടീം അംഗങ്ങള്‍ക്കും കിട്ടി ‘പണി’

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിനം , എ ബി ഡിവില്ലിയേഴ്‌സ് , ക്രിക്കറ്റ്
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (09:52 IST)
ഇന്ത്യക്കെതിരായ കാണ്‍പൂര്‍ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സിന് പിഴ.
മാച്ച് ഫീയുടെ 40 ശതമാനം പിഴ ചുമത്തിയത്. ടീം അംഗങ്ങള്‍ക്ക് മാച്ച് ഫീയുടെ 20 ശതമാനവും പിഴ ചുമത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ നിശ്ചിത സമയത്ത് ദക്ഷിണാഫ്രിക്ക രണ്ടോവര്‍ പുറകിലായിരുന്നു.

അമ്പയര്‍മാരായ വിനീത് കുല്‍ക്കര്‍ണി, അലീം ദാര്‍ ടി വി അമ്പയര്‍ അനില്‍ ദണ്ഡേക്കര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാച്ച് റഫറി ക്രിസ് ബോര്‍ഡിന്റെ നടപടി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ രണ്ടുതവണ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴയടക്കേണ്ടിവന്ന താരമാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :