മുംബൈ|
jibin|
Last Modified ശനി, 16 മെയ് 2015 (11:16 IST)
ദക്ഷിണാഫ്രിക്കന്‍ നായകനും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് താരവുമായ എബി ഡിവില്ലിയേഴ്സിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. ഡിവില്ലിയേഴ്സിന്റെ ചില ഷോട്ടുകള്‍ കാണുമ്പോള്‍ അത്ഭുതപ്പെടാറുണ്ട്. ഇത്തരം ഷോട്ടുകള്‍ കളിക്കുന്നതിന് കുറിച്ച് സ്വപ്നത്തില്‍ പോലും ചിന്തിക്കാനാകില്ല. ന്യൂസിലന്‍ഡ് നായകനും ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ബ്രണ്ടന്‍ മക്കല്ലവും ഡിവില്ലിയേഴ്സും യുവ തലമുറക്ക് വഴികാട്ടികളാണെന്നും ഇന്ത്യയുടെ വന്മതില് പറഞ്ഞു.
ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും സന്ദര്‍ഭത്തിനനുസരിച്ച് ആക്രമണോത്സുകത ചോരാതെ കളിക്കാന്‍ കഴിയുന്നതാണ് ഡിവില്ലിയേഴ്സിനെപ്പോലെയുള്ള വെടിക്കെട്ട് വെടിക്കെട്ട് ബാറ്റ്സ്മാന്മാരുടെ പ്രത്യേകത. ഇന്ത്യയുടെ വീരേന്ദ്ര സെവാഗും ഇത്തരം കളിയുടെ വക്താക്കളാണ്. ആക്രമിച്ച് കളിക്കുന്ന രീതി ആദ്യം വിവിയന്‍ റിച്ചാര്‍ഡ്സ് കാണിച്ചു തന്നപ്പോള്‍ ആദ്യ പതിനഞ്ച് ഓവറുകളിലെ ഫീല്‍ഡിംഗിലെ പരിമിതികള്‍ മുതലെടുത്ത് കൊടുങ്കാറ്റാകേണ്ട രീതി ജയസൂര്യയും കാലുവിതരണയും പിന്നീട് മനോഹരമായി ക്രീസില്‍ പ്രതിഫലിപ്പിച്ചുവെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.