ആറ് പന്ത്, ആറ് സിക്സ്, മറക്കാനാകുമോ യുവിയുടെ ആ ഇന്നിംഗ്സ്? കൊണ്ടും കൊടുത്തും കളത്തിൽ നിറഞ്ഞു നിന്നിരുന്ന ഇന്ത്യൻ പോരാളി!

Last Modified ചൊവ്വ, 11 ജൂണ്‍ 2019 (08:25 IST)
രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച യുവരാജ് സിങ്ങിനെ പുകഴ്ത്തി ദേശീയ മാധ്യമങ്ങളും കായിക താരങ്ങളും രംഗത്തെത്തി. യുവിയെ ഓർത്തിരിക്കാൻ ഒരുപാട് നല്ല മുഹൂർത്തങ്ങളുണ്ട്. അതിൽ ചിലത് വികാരനിർഭരവുമാണ്. 2007ലെ ട്വന്റി20 ലോകകപ്പിലെ ആ കിടിലൻ ഇന്നിംഗ്സ് ആർക്കെങ്കിലും മറക്കാനാകുമോ?

ഒരു ഓവറിൽ ആറു സിക്സ് അടിക്കുക എന്നത് അസാധ്യമായ കാര്യമാണ്. കരുത്തരായ ഇംഗ്ലണ്ടിനെതിരായിരുന്നു യുവിയുടെ വെടിക്കെട്ട് പ്രകടനം. സ്റ്റുവാർട്ട് ബ്രോഡാണ് അന്ന് യുവരാജിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. ലോകകപ്പിനു തൊട്ടു മുൻപുള്ള ഏകദിന പരമ്പരയിൽ യുവിയുടെ ഒരു ഓവറിൽ ഇംഗ്ലണ്ട് താരം മസ്കരാനസ് നേടിയത് അഞ്ച് സിക്സാണ്. ഇതിനു മധുരപ്രതികാരം കൂടിയായിരുന്നു യുവിയുടെ ആ ആറ് സിക്സ്.

സിക്സുകൾകൊണ്ടുള്ള ആ വേട്ട ഒന്നു കാണേണ്ടത് തന്നെയായിരുന്നു. ആ ആറ് സിക്‌സർ അടക്കം 12 പന്തിൽ 50 കടന്ന യുവരാജ് മൊത്തം ഏഴു സിക്‌സറും മൂന്നു ബൗണ്ടറിയുമായി അടക്കം 16 പന്തിൽ 58 റൺസാണ് അടിച്ച് കൂട്ടിയത്. അഞ്ചാം പന്ത് മുകളിലേക്ക് പറത്തിയ യുവി അവിടെ ഫീൽഡറായി നിന്നിരുന്ന മസ്കരാനസിനെ സംതൃപ്തിയോടെ നോക്കിയതും ക്യാമറ കണ്ണുകൾ പകർത്തിയിരുന്നു. തനിക്ക് കിട്ടിയതിനുള്ള മറുപടി എന്നതായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :