കോലിയും പന്തുമില്ല, ഇന്ത്യയിൽ നിന്നും 6 താരങ്ങൾ: ഐസിസിയുടെ ലോകകപ്പ് ഇലവൻ പുറത്ത്

Virat Kohli
Virat Kohli
അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 ജൂലൈ 2024 (14:18 IST)
ടി20 ലോകകപ്പ് സമാപിച്ചതോടെ ലോകകപ്പിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ലോകകപ്പ് ഇലവന്‍ പ്രഖ്യാപിച്ച് ഐസിസി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഉള്‍പ്പെട്ട ടീമില്‍ വിരാട് കോലിക്കും റിഷഭ് പന്തിനും സ്ഥാനം നേടാനായില്ല. ഫൈനലില്‍ ഇന്ത്യയോട് തോറ്റ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നും ഒരാള്‍ പോലും ഐസിസിയുടെ ലോകകപ്പ് ടീമില്‍ ഇടം പിടിച്ചില്ല. അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്നും 3 താരങ്ങളും വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ,വെസ്റ്റിന്‍ഡീസ് ടീമുകളില്‍ നിന്നും ഓരോ താരങ്ങളും ടീമിലെത്തി.

രോഹിത് ശര്‍മയ്ക്ക് പുറമെ സൂര്യകുമാര്‍ യാദവ്,ഹാര്‍ദ്ദിക് പാണ്ഡ്യ,അക്‌സര്‍ പട്ടേല്‍,ജസ്പ്രീത് ബുമ്ര,അര്‍ഷദീപ് സിംഗ് എന്നിവരാണ് ഐസിസി ലോകകപ്പ് ഇലവനില്‍ ഇടം പിടിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍. അഫ്ഗാനിസ്ഥാനില്‍ നിന്നും ഗുര്‍ബാസ്,റാഷിദ് ഖാന്‍,ഫസല്‍ ഹഖ് ഫാറൂഖി എന്നിവര്‍ ടീമിലെത്തി. വെസ്റ്റിന്‍ഡീസില്‍ നിന്നും നിക്കോളാസ് പുറാനും ഓസ്‌ട്രേലിയയില്‍ നിന്നും മാര്‍ക്കസ് സ്റ്റോയ്‌നിസുമാണ് ടീമില്‍ ഇടം പിടിച്ചത്.


റഹ്മാനുള്ള ഗുര്‍ബാസ്, രോഹിത് ശര്‍മ എന്നിവരാണ് ഐസിസി ലോകകപ്പ് ഇലവനിലെ ഓപ്പണര്‍മാര്‍. ടൂര്‍ണമെന്റില്‍ നിന്നും 36.71 റണ്‍സ് ശരാശരിയില്‍ 257 റണ്‍സാണ് രോഹിത് ടൂര്‍ണമെന്റില്‍ നിന്നും നേടിയത്. ഗുര്‍ബാസ് 281 റണ്‍സാണ് ടൂര്‍ണമെന്റില്‍ നിന്നും നേടിയത്. അതേസമയം ഓള്‍ റൗണ്ടര്‍മാരില്‍ മാര്‍കസ് സ്റ്റോയ്‌നിസ് 169 റണ്‍സും 10 വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ 144 റണ്‍സും 11 വിക്കറ്റും ലോകകപ്പില്‍ നിന്നും നേടിയിരുന്നു. ഫൈനല്‍ മത്സരത്തില്‍ 47 റണ്‍സടക്കം അക്‌സര്‍ പട്ടേലും മികച്ച പ്രകടനമാണ് ലോകകപ്പില്‍ നടത്തിയത്. ലോകകപ്പിന്റെ താരമായി മാറിയ 8.26 ശരാശരിയിലും 4.17 ഇക്കോണമി റേറ്റിലുമായി 15 വിക്കറ്റുകളാണ് വീഴ്ത്തിയത്. ജസ്പ്രീത് ബുമ്ര,അര്‍ഷദീപ് സിംഗ്,ഫസല്‍ ഹഖ് ഫാറൂഖി എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോര്‍ജെ ടീമില്‍ 12മാനായി തിരെഞ്ഞെടുക്കപ്പെട്ടൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ ...

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'
നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ അഡ്‌ലെയ്ഡിലെ ഹോട്ടലിനു ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

India Squad For Champions Trophy : ചാംപ്യന്‍സ് ...

India Squad For Champions Trophy : ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും; തത്സമയം അറിയാം
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും. ഹാര്‍ദിക് ...

റിഷഭ് പന്ത് എഡ്ജായി ഔട്ടാകുന്നത് കണ്ടിട്ടുണ്ടോ?, എൽ ബി ...

റിഷഭ് പന്ത് എഡ്ജായി ഔട്ടാകുന്നത് കണ്ടിട്ടുണ്ടോ?, എൽ ബി ഡബ്യു ആയിട്ടെങ്കിലും?, ഇന്ത്യൻ ടീമിൽ ഏറ്റവും മികച്ച ഡിഫൻസ് ടെക്നിക് പന്തിനെന്ന് അശ്വിൻ
പലപ്പോഴും മോശം ഷോട്ട് സെലക്ഷനിലൂടെയാണ് പന്ത് തന്റെ വിക്കറ്റ് നഷ്ടപ്പെടുത്താറുള്ളത്. ഇതിന് ...

ചഹലിൽ ഒതുങ്ങുന്നില്ല, മറ്റൊരു ഇന്ത്യൻ താരം കൂടി ...

ചഹലിൽ ഒതുങ്ങുന്നില്ല, മറ്റൊരു ഇന്ത്യൻ താരം കൂടി വിവാഹമോചനത്തിലേക്ക്?
മറ്റൊരു താരത്തിന്റെ വിവാഹമോചന വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ഇന്ത്യന്‍ താരമായ ...

ചാമ്പ്യന്‍സ് ട്രോഫി രോഹിത്തിന്റെ അവസാന ടൂര്‍ണമെന്റ്, ...

ചാമ്പ്യന്‍സ് ട്രോഫി രോഹിത്തിന്റെ അവസാന ടൂര്‍ണമെന്റ്, ഇംഗ്ലണ്ട് പര്യടനത്തില്‍ അവനുണ്ടാവില്ല: ഗില്‍ക്രിസ്റ്റ്
വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം വിരമിക്കുന്നതിനെ പറ്റി രോഹിത് നിര്‍ണായക ...

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിൽ രാഹുൽ ഇല്ല, സഞ്ജുവിന് അവസരം ...

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിൽ രാഹുൽ ഇല്ല, സഞ്ജുവിന് അവസരം ഒരുങ്ങിയേക്കും
രാഹുലിന് വിശ്രമം അനുവദിച്ചതോടെ സഞ്ജുവിന് ടീമില്‍ ഇടം നേടാനായേക്കും.