കിവികളുടെ തോല്‍വിക്ക് കാരണമായത് മക്കല്ലത്തിന്റെ ആവേശം

 ബ്രണ്ടന്‍ മക്കല്ലം , ന്യൂസിലന്‍ഡ് ഓസ്ട്രേലിയ ലോകകപ്പ് , ക്രിക്കറ്റ്
മെല്‍‌ബണ്‍| jibin| Last Updated: ചൊവ്വ, 31 മാര്‍ച്ച് 2015 (18:23 IST)
ആദ്യ ലോകകപ്പ് സ്വപ്‌നവുമായി മെല്‍‌ബണില്‍ എത്തിയ ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന് അവസാന നിമിഷം പിഴച്ചു. ഓസ്ട്രേലിയ അഞ്ചാം ലോകകപ്പ് നേടിയപ്പോള്‍ ന്യൂസിലന്‍ഡിന്റെ പരാജയത്തിന്റെ കാരണം ബ്രണ്ടന്‍ മക്കല്ലം തന്നെ. ഫൈനലിലെ ആദ്യ ഓവറില്‍ തന്നെ നായകന്റെ കുറ്റി തെറിക്കുബോള്‍ പൊലിഞ്ഞത് കിവിസ് സ്വപ്നങ്ങളാ‍യിരുന്നു. അവിടെ തുടങ്ങിയ തിരിച്ചടി അവര്‍ക്ക് ലോകകപ്പ് നഷ്‌ടമാക്കുകയായിരുന്നു.

തുടക്കത്തില്‍ തന്നെ ബോളര്‍മാരെ തരിപ്പണമാക്കി എതിരാളികളില്‍ ആധിപത്യം സ്ഥാപിക്കുന്ന രീതിയായിരുന്നു ബ്രണ്ടന്‍ മക്കല്ലം ഇതുവരെ തുടര്‍ന്നത്. എന്നാല്‍ ഏറെ നിര്‍ണായകമായ മത്സരത്തില്‍ ആ ശ്രമം പാളുകയും ടീം തകരുകയും ചെയ്തു. തുടക്കത്തില്‍ തന്നെ വമ്പന്‍ ഷോട്ടിന് ശ്രമിക്കാതെ എട്ട് ഓവര്‍വരെ അദ്ദേഹം ക്രീസില്‍ നിലയുറപ്പിച്ചിരുന്നെങ്കില്‍ കളിയുടെ ഗതി തന്നെ മാറി മറിയുമായിരുന്നു. അദ്ദേഹം നല്‍കുന്ന അടിത്തറയില്‍ നിന്നുകൊണ്ട് കിവിസ് ബാറ്റ്‌സ്‌മാന്മാര്‍ക്ക് മികച്ച ടോട്ടല്‍ കണ്ടെത്താനും സാധിക്കുമായിരുന്നു.

എന്നാല്‍ ആദ്യ
ഓവറില്‍ തന്നെ തങ്ങള്‍ ഏറ്റവും ഭയപ്പെട്ടിരുന്ന ബ്രണ്ടന്‍ മക്കല്ലം പുറത്തായതായിരുന്നു കളി ഓസീസിന്റെ കൈയില്‍ എത്തിച്ചത്. മക്കല്ലത്തെ വീഴ്‌ത്താന്‍ സാധിച്ചാല്‍ തങ്ങള്‍ പകുതി ജയിച്ചുവെന്ന വിശ്വാസത്തിലായിരുന്നു അവര്‍. എന്നാല്‍ മിച്ചല്‍ സ്‌റ്റാര്‍ക്ക് മക്കല്ലത്തിന്റെ കുറ്റി തെറിപ്പിച്ചതോടെ മഞ്ഞപ്പടയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകുകയായിരുന്നു. നായകന്റെ വീഴ്‌ചയില്‍ നിന്ന് ടീം ഒന്നാകെ പിന്നീട് തകര്‍ന്നടിയുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :