അഭിറാം മനോഹർ|
Last Modified ബുധന്‍, 8 ജൂണ്‍ 2022 (14:16 IST)
കളിക്കളത്തിൽ നിലവിൽ മോശം ഫോമിലാണെങ്കിലും ഇൻസ്റ്റാഗ്രാമിൽ പുതിയ നാഴികക്കല്ല് തീർത്തിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. ഇൻസ്റ്റാഗ്രാമിൽ 20 കോടി ഫോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കോലി.
ഇൻസ്റ്റാഗ്രാമിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് കോലി. ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ക്രിക്കറ്റ് താരവും കോലി തന്നെ. അതേസമയം ലോകത്ത് ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള കായികതാരങ്ങളിൽ മൂന്നാമനാണ് കോലി.
450 മില്യൺ ഫോളോവേഴ്‌സുള്ള ക്രിസ്റ്റിയാനോ റൊണാൾഡോയും 333 മില്യൺ ഫോളോവേഴ്‌സുള്ള ലയണൽ മെസ്സിയും മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. ഏഷ്യയിൽ 20 കോടി ഫോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവും കോലിയാണ്.