പൂനെ|
സജിത്ത്|
Last Modified വ്യാഴം, 23 ഫെബ്രുവരി 2017 (11:42 IST)
ഇന്ത്യ–ഓസ്ട്രേലിയ നാലു ടെസ്റ്റ് പരമ്പരയിൽ ആദ്യത്തേതിന് തുടക്കം. ഒന്നാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. അവസാനം വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ.
സ്മിത്ത്, മാര്‍ഷ് എന്നിവരാണ് ക്രീസില്‍. 77 പന്തില്‍ 38 റണ്‍സ് നേടിയ വാര്‍ണറുടെ വിക്കറ്റാണ് ഓസീസിനു നഷ്ടമായത്. ഉമേഷ് യാദവിനാണ് വിക്കറ്റ്. ഭുവന്വേഷർ കുമാറിന് പകരക്കാരനായി ജയന്ത് യാദവ് പതിനൊന്നംഗ ലിസ്റ്റില്‍ ഇടം നേടി.
ഐ.സി.സി റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ആർ.അശ്വിനും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യൻ ബൗളിങ്ങിന് നേതൃത്വം നൽകുന്നത്. എന്നാല്‍ നഥാൻ ലിയോൺ, സ്റ്റീവ് ഒ കീഫ് എന്നീ രണ്ടു സ്പിന്നർമാരെ മാത്രമാണ് ഓസ്ട്രേലിയ ടീമിലുൾപെടുത്തിയത്.