പൂനെ ടെസ്റ്റ്: ഇന്ത്യയ്ക്കെതിരെ ഓ​സ്​​​ട്രേ​ലി​യക്ക് മികച്ച തുടക്കം

ഓ​സ്​​​ട്രേ​ലി​യക്ക് ബാറ്റിങ്; മികച്ച തുടക്കം

India, Australia, Cricket, Pune, ഇന്ത്യ, ഓ​സ്​​​ട്രേ​ലി​യ, പു​നെ, ക്രിക്കറ്റ്
പൂനെ| സജിത്ത്| Last Modified വ്യാഴം, 23 ഫെബ്രുവരി 2017 (11:42 IST)
ഇന്ത്യ–ഓസ്ട്രേലിയ നാലു ടെസ്റ്റ് പരമ്പരയിൽ ആദ്യത്തേതിന് തുടക്കം. ഒന്നാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്​​ട്രേ​ലി​യ ബാറ്റിങ് തെരഞ്ഞെടുത്തു. അവസാനം വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ.

സ്മിത്ത്, മാര്‍ഷ് എന്നിവരാണ് ക്രീസില്‍. 77 പന്തില്‍ 38 റണ്‍സ് നേടിയ വാര്‍ണറുടെ വിക്കറ്റാണ് ഓസീസിനു നഷ്ടമായത്. ഉമേഷ് യാദവിനാണ് വിക്കറ്റ്. ഭുവന്വേഷർ കുമാറിന് പകരക്കാരനായി ജ​യ​ന്ത്​ യാ​ദ​വ് പതിനൊന്നംഗ ലിസ്റ്റില്‍ ഇടം നേടി.

ഐ.സി.സി റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ആ​ർ.അ​ശ്വി​നും ര​വീ​ന്ദ്ര ജ​ഡേ​ജയുമാണ് ഇന്ത്യൻ ബൗളിങ്ങിന് നേതൃത്വം നൽകുന്നത്. എന്നാല്‍ ന​ഥാ​ൻ ലി​യോ​ൺ, സ്​​റ്റീ​വ്​ ഒ ​കീ​ഫ് എന്നീ രണ്ടു സ്പിന്നർമാരെ മാത്രമാണ് ഓ​സ്​​ട്രേ​ലി​യ ടീമിലുൾപെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :