സച്ചിനെയല്ല, ദ്രാവിഡിനെയായിരുന്നു എനിക്ക് പേടി: അക്‍തര്‍

വ്യാഴം, 13 ഓഗസ്റ്റ് 2015 (18:52 IST)

സച്ചിന്‍, ദ്രാവിഡ്, അക്തര്‍, അക്രം, പാകിസ്ഥാന്‍

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറല്ല, വന്‍‌മതില്‍ രാഹുല്‍ ദ്രാവിഡായിരുന്നു തന്‍റെ പേടി സ്വപ്നമെന്ന് പാകിസ്ഥാന്‍റെ റാവല്‍‌പിണ്ടി എക്സ്‌പ്രസ് ഷൊയ്ബ് അക്‍തര്‍. താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയും പേടിസ്വപ്നവും ദ്രാവിഡായിരുന്നു എന്നും അക്തര്‍ പറയുന്നു.
 
ക്രീസില്‍ നിലയുറപ്പിച്ചുകഴിഞ്ഞാല്‍ എനിക്ക് ഏറ്റവും മനം‌മടുപ്പുണ്ടാക്കിയത് ദ്രാവിഡിനെതിരെ പന്തെറിയുന്നതായിരുന്നു. എനിക്കേറ്റവും വെല്ലുവിളിയുയര്‍ത്തിയതും അദ്ദേഹം തന്നെ. ദ്രാവിഡിനെതിരെ ഫലപ്രദമായി പന്തെറിഞ്ഞത് വാസിം അക്രം മാത്രമായിരുന്നു. എനിക്ക് ദ്രാവിഡിന് മേല്‍ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല - അക്‍തര്‍ പറയുന്നു.
 
എന്നെ സ്റ്റാറാക്കിയത് സച്ചിനാണ്. അദ്ദേഹം ലോകോത്തര ബാറ്റ്സ്‌മാനാണ്. അദ്ദേഹം ക്രീസില്‍ നില്‍ക്കുമ്പോള്‍ എങ്ങനെ റണ്‍സെടുക്കാം എന്നുമാത്രമായിരിക്കും ചിന്ത. എന്നാല്‍ ക്രീസില്‍ ഉറച്ചുനിന്ന് ബൌളറുടെ ക്ഷമ പരീക്ഷിക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുകയാണ് ദ്രാവിഡ് ചെയ്തത് - അക്തര്‍ പറയുന്നു.
 
പാകിസ്ഥാന്‍റെ ഏറ്റവും മികച്ച ബൌളര്‍മാരില്‍ ഒരാളായിരുന്നു അക്തര്‍. തീയുണ്ടകളായിരുന്നു അക്തറെറിയുന്ന പന്തുകള്‍. അവ നേരിടാനാവാതെ കൂടാരം കയറിയ ബാറ്റ്സ്‌മാന്മാര്‍ അനവധി. ലോകക്രിക്കറ്റില്‍ തന്നെ സച്ചിനും ദ്രാവിഡുമാണ് അക്തറിനെ വിജയകരമായി കളിച്ചിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ധവാനും കോഹ്‌ലിക്കും സെഞ്ചുറി; ഇന്ത്യ കുതിക്കുന്നു, ലങ്ക കിതയ്‌ക്കുന്നു

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയിലേക്ക്. ഓപ്പണര്‍ ശിഖര്‍ ...

news

രോഹിത് ശര്‍മ്മയുടെ വീടിന്റെ വില മുപ്പത് കോടി

ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ വീട് വാങ്ങുകയാണ്. വീടെന്ന് മാത്രം പറഞ്ഞ് ...

news

സംഗക്കാര അഞ്ച് റണ്‍സിന് പുറത്ത്; 183ന് ലങ്കന്‍ കോട്ട തകര്‍ന്നു

ഇതിഹാസതാരം കുമാർ സംഗക്കാരയുടെ വിടവാങ്ങൽ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ...

news

തോറ്റതിന് കാരണം ഭാര്യമാരല്ല; മറ്റ് ചില കാരണങ്ങളാണ്: ക്ലാര്‍ക്ക്

ആഷസ് പരമ്പര കൈവിട്ടത് ഓസ്ട്രേലിയന്‍ താരങ്ങള്‍ ഭാര്യമാരുമായി സമയം ചെലവഴിക്കാന്‍ സമയം ...

Widgets Magazine