ലോകകപ്പ് നേടി കൊടുത്ത ആ ക്യാച്ചിനു പിന്നില്‍; ശ്രീശാന്ത് പറയുന്നു

ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (17:00 IST)

ഇന്ത്യയുടെ ആദ്യ ട്വന്റി-20 ലോകകപ്പ് വിജയത്തിന് ഇന്ന് 10 വയസ്. ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ വിജയക്കൊടി പാറിച്ചപ്പോള്‍ മലയാളികളുടെ ശ്രീശാന്തുമുണ്ടായിരുന്നു. മിസ്ബാ ഉള്‍ ഹഖിന്റെ ക്യാച്ചെടുത്ത് ഇന്ത്യക്ക് കിരീടം നേടിയെടുക്കുന്നതില്‍ ശ്രീ വഹിച്ച പങ്ക് ചെറുതല്ല.
 
2007ലെ ഏകദിന ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന്റെ വേദന മറക്കാന്‍ ആ വിജയം ആരാധകര്‍ക്ക് അനിവാര്യമായിരുന്നുവെന്ന് ശ്രീശാന്ത് പറഞ്ഞു. ആ പന്ത് വായുവിലേക്കുറങ്ങിയപ്പോള്‍ ആ ക്യാച്ച് കൈവിടരുതേ എന്നായിരുന്നു തന്റെ പ്രാര്‍ത്ഥനയെന്ന് ശ്രീശാന്ത് പറയുന്നു.
 
ലോകകപ്പ് നേട്ടത്തില്‍ അഭിമാനമുണ്ട്. ഒപ്പം ക്യാപ്റ്റന്‍ എംഎസ് ധോണിയോടും.  - ശ്രീശാന്ത് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ശ്രീശാന്ത് ക്രിക്കറ്റ് ലോകകപ്പ് Sreesanth Cricket World Cup

ക്രിക്കറ്റ്‌

news

രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 50 റണ്‍സിന് തോല്‍പ്പിച്ചു !

രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് 50 റണ്‍സിന് ജയം. ടോസ് നേടി ആദ്യം ...

news

ഹാട്രിക് ! കുല്‍ദീപ് ഓസ്ട്രേലിയയെ കറക്കിവീഴ്ത്തി!

കുല്‍ദീപ് യാദവ് രണ്ടുംകല്‍പ്പിച്ച് പന്തെറിഞ്ഞപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ...

news

സച്ചിനാണോ കോഹ്‌ലിയാണോ കേമന്‍ ?; കരീനയുടെ മറുപടിയില്‍ ഞെട്ടി ആരാധകര്‍

സച്ചിന്റെ 47 സെഞ്ചുറി എന്ന റെക്കോര്‍ഡ് മറികടക്കുന്നത് കോഹ്‌ലിയായിരിക്കുമെന്നാണ് (30) ...

news

ധോണിയുടെ ആ വാക്കുകളാണ് കളിയില്‍ ജയമൊരുക്കിയത് !

ക്യാപ്റ്റന്‍ സ്ഥാനത്തില്ലെങ്കിലും എംഎസ് ധോണി തന്നെയാണ് ഇപ്പോഴും ഇന്ത്യയുടെ ഫീല്‍ഡിങ്ങും ...