India vs Afghanistan, T20 World Cup Super 8: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം നാളെ, സാധ്യത ഇലവന്‍

അല്‍പ്പം വേഗതയില്‍ സ്പിന്‍ എറിയാന്‍ മികവുള്ള അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും പ്ലേയിങ് ഇലവനില്‍ തുടരും

India vs Afghanistan
രേണുക വേണു| Last Modified ബുധന്‍, 19 ജൂണ്‍ 2024 (14:03 IST)
India vs Afghanistan

India vs Afghanistan: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്കായി ഇന്ത്യ നാളെ ഇറങ്ങും. ജൂണ്‍ 20 വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി എട്ടിന് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.

അല്‍പ്പം വേഗതയില്‍ സ്പിന്‍ എറിയാന്‍ മികവുള്ള അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും പ്ലേയിങ് ഇലവനില്‍ തുടരും. മത്സരം നടക്കാനിരിക്കുന്ന ബര്‍ബഡോസ് പിച്ചില്‍ വേഗതയില്‍ പന്തെറിയുന്ന സ്പിന്നേഴ്‌സിന് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ജഡേജയ്ക്കു പകരം കുല്‍ദീപ് യാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണോ എന്നും ആലോചനയുണ്ട്. കഴിഞ്ഞ മത്സരങ്ങളിലെ പ്ലേയിങ് ഇലവനെ തന്നെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത.

സാധ്യത ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ/കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :