Widgets Magazine Widgets Magazine
Widgets Magazine

കോഹ്‌ലിക്കരുത്തില്‍ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം; പരമ്പര

ജമൈക്ക, വെള്ളി, 7 ജൂലൈ 2017 (08:41 IST)

Widgets Magazine
west indies, india, cricket, dhoni, virat kohli, വെസ്റ്റ് ഇന്‍ഡീസ്,  ക്രിക്കറ്റ്,  ധോണി, ഇന്ത്യ, വിരാട് കോഹ്ലി

വിമര്‍ശകരുടെ വായടിപ്പിച്ച് നായകന്‍ വിരാട് കോഹ്ലി നേടിയ സെഞ്ചുറിയുടെ കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 206 റണ്‍സ് എന്ന വിജയലക്ഷ്യം 79 പന്തും എട്ടു വിക്കറ്റും ബാക്കി നിര്‍ത്തിയാണ് മറികടന്നത്. 111 റണ്‍സുമായി പുറത്താകാതെ നിന്ന നായകന്‍ കോഹ്ലിയും അര്‍ധസെഞ്ചുറി നേടിയ ദിനേശ് കാര്‍ത്തിക്കുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ജയത്തോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കുകയും ചെയ്തു. 
 
അഞ്ചാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇൻഡീസിനെ മുഹമ്മദ് ഷമിയും ഉമേഷ് യാദവും ചേർന്നാണ് 50 ഓവറിൽ ഒൻപതിന് 205ൽ ഒതുക്കിയത്. ഓപ്പണർ കൈൽ ഹോപിന്റെ (46) ഇന്നിങ്സും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷായ് ഹോപ് നേടിയ അർധസെഞ്ചുറിയും (51) ആണ് വിൻഡീസിനെ ഈ നിലയിലെത്തിച്ചത്. 48ന് നാലുവിക്കറ്റ് വീഴ്ത്തിയ ഷമിയും 53ന് മൂന്നുവിക്കറ്റ് സ്വന്തമാക്കിയ ഉമേഷ് യാദവുമാണ് വിന്‍ഡീസിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ജഡേജ രണ്ടും പാണ്ഡ്യ, കേദാർ ജാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

‘ഇനി അതു മാത്രമാണ് എന്റെ ലക്ഷ്യം’; പാണ്ഡ്യയുടെ ഈ വാക്കുകള്‍ മുന്‍ നായകനുള്ള മുന്നറിയിപ്പോ ?

വിൻഡീസിനെതിരായ നാലാം ഏകദിനത്തിൽ വിജയത്തിനു തൊട്ടരികെ പുറത്തായത് ദൗർഭാഗ്യകരമായിപ്പോയെന്ന് ...

news

‘പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞല്ല... പുളിച്ച വീഞ്ഞാണ് ധോണി’; മുന്‍ നായകന്‍ ടീം ഇന്ത്യയില്‍ നിന്ന് പുറത്തേക്കോ ?

വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയും മാന്‍ ഓഫ് ...

news

ടീം ഇന്ത്യയില്‍ ഇനി ആ വെടിക്കെട്ട് കാണില്ല !; യുവരാജ് സിങ്ങിന്റെ കരിയറിന് വിരാമം ?

വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ നിന്ന് യുവരാജ് സിംഗ് പുറത്തായതിന് പിന്നില്‍ ...

news

ജേസൺ ഹോൾഡറിന്റെ പ്രഹരം താങ്ങാന്‍ കഴിഞ്ഞില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് 11 റൺസ് തോൽവി

അമിത ആത്മവിശ്വാസവും ടീം കോംപിനേഷനിലുണ്ടായ മാറ്റങ്ങളും ഇന്ത്യക്ക് തിരിച്ചടിയായി. അതോടെ ...

Widgets Magazine Widgets Magazine