സച്ചിന്‍റെ നേട്ടം നീളുന്നു, വ്യക്തിത്വവും

PTIPTI
ദക്ഷിണാഫ്രിക്കയില്‍ 2007 ല്‍ പ്രഥമ ട്വന്‍റി20 ലോകകപ്പ് നേടിയ ധോനിയുടെ ടീമിലോ ക്രിക്കറ്റ് ലോകകപ്പ് നേടിയ 1983 ലെ കപിലിന്‍റെ ചെകുത്താന്‍‌മാരുടെ സംഘത്തിലോ സച്ചിന്‍ അംഗമല്ല. എന്നിട്ടും പതിനാറ് വര്‍ഷമായി ലോക ക്രിക്കറ്റില്‍ മുഴങ്ങി കേള്‍ക്കുന്ന പ്രധാന പേരുകളില്‍ ഒന്ന് അദ്ദേഹത്തിന്‍റേതാണ്.

പതിനാറാം വയസ്സില്‍ ക്രിക്കറ്റിലേക്ക് കാല് വച്ച രാജാവിന് 2008 ഏപ്രില്‍ 24 ന് തികയുന്നത് 35. സജീവ ക്രിക്കറ്റില്‍ എത്തിയതു മുതല്‍ ബാറ്റിംഗിലൂടെ ആരാധകരെ ഉന്‍‌മത്തരാക്കുകയാണ് സച്ചിന്‍. അതു കൊണ്ട് തന്നെ സച്ചിന്‍റെ ജന്‍‌മദിനം അദ്ദേഹത്തെക്കാളും ആസ്വദിക്കുന്നത് ആരാധകരും മാധ്യമങ്ങളുമാണെന്ന് വ്യക്തം.

ഏകദിനത്തില്‍ 417 മത്സരങ്ങളില്‍ നിന്നായി 16,361 റണ്‍സും 42 സെഞ്ച്വറികളും 89 അര്‍ദ്ധ ശതകങ്ങളും 154 വിക്കറ്റുകളും 120 ക്യാച്ചുകളും. ടെസ്റ്റില്‍ 147 മത്സരങ്ങളില്‍ നിന്നായി 11,782 റണ്‍സ് 39 സെഞ്ച്വറി , 49 അര്‍ദ്ധ സെഞ്ച്വറി 42 വിക്കറ്റുകള്‍ 98 ക്യാച്ചുകള്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 19,894 റണ്‍സ് ചില്ലറ തടസ്സങ്ങള്‍ ഒഴിച്ചാല്‍ സച്ചിന്‍റെ നേട്ടങ്ങള്‍ നീളുകയാണ് ഇടതടവില്ലാതെ.

കൂട്ടത്തില്‍ കളി തുടങ്ങിയവ ലോക ക്രിക്കറ്റിലെ ഭൂരിഭാഗം പേരും വിരമിച്ചു കഴിഞ്ഞിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് സച്ചിനില്‍ തന്നെ കേന്ദ്രീകരിച്ചിരിക്കുന്നു. ബാറ്റിംഗില്‍ കുറ്റമറ്റ ശൈലി കൈമുതലുള്ള തെന്‍ഡുല്‍ക്കര്‍ പുറത്ത് വ്യക്തിത്വം കൊണ്ട് സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പ്രിയ താരമാണ്.

WEBDUNIA|
"എങ്ങനെ നല്ല ഒരു ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാനാകുമെന്നതിനു എന്‍റെ താരങ്ങള്‍ സച്ചിനെ കണ്ടു പഠിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. തുടക്കത്തിലെ ചില അപാകതകള്‍ ഒഴിവാക്കി ന്യൂബോള്‍ പിടികിട്ടിക്കഴിഞ്ഞാല്‍ ഇന്നിംഗ്‌സില്‍ താളം കണ്ടെത്തുന്നതും കളി നിയന്ത്രിക്കുന്നതും മനോഹരമായിട്ടാണ്." പോണ്ടിംഗ് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :