ഹര്‍ഭജന്‍ ചുഴലിയില്‍ ഓസീസ് വിറയ്‌ക്കുന്നു

harbhajan
PTIPTI
ക്രിക്കറ്റ് ദൈവം നിശ്ചയിച്ച ഈ വിധിയില്‍ കംഗാരു നായകന്‍ പോണ്ടിംഗ് ഒരുപാട് അസംതൃപ്തനായിരിക്കും. പഞ്ചാബില്‍ നിന്ന് വരുന്ന ഹര്‍ഭജന്‍ സിംഗെന്ന സര്‍ദാര്‍ജിയുടെ സ്‌പിന്‍ കെണിയെ അതിജീവിച്ച് റണ്‍സ് കെട്ടിപ്പടുക്കുവാന്‍ പ്രൊഫഷണലിസത്തിന്‍റെ മൂശയില്‍ പരിശീലനം നേടിയ റിക്കി പോണ്ടിങ്ങ് പലവട്ടം ശ്രമിച്ചിട്ടുണ്ട്.

എന്നാല്‍, തുടര്‍ച്ചയായ എട്ട് ടെസ്റ്റുകളിലും ഹര്‍ഭജന്‍റെ സ്‌പിന്‍ ചുഴിയില്‍ പെട്ട് നിലം പതിക്കാനായിരുന്നു റിക്കി പോണ്ടിംഗിന് വിധി.

ബാജിയെന്നും ടര്‍ബനേറ്ററെന്നും അറിയപ്പെടുന്ന ഈ 27കാരന്‍ ഗോതമ്പ് വിളയുന്ന പഞ്ചാബിലെ ജലന്ധറില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ദൈവം നല്‍കിയ സ്‌പിന്‍ സൌഭാഗ്യമാണ്.

ഒരു പക്ഷെ അനില്‍ കുംബ്ലെക്ക് ശേഷം ഇന്ത്യയുടെ സ്‌പിന്‍ ചുമതല ചുമലില്‍ വഹിക്കേണ്ടവന്‍. ഇടത്തരം കുടുംബത്തില്‍ നിന്നുള്ള ബാജി ചെറുപ്പം മുതലേ കഠിനാദ്ധ്വാനിയായിരുന്നു.

ചെറുപ്പത്തില്‍ സൂര്യാസ്‌തമനത്തിനു ശേഷവും സ്‌കൂട്ടറുകളിലെ ഹെഡ്‌ലൈറ്റ് പ്രകാശത്തില്‍ അദ്ദേഹം പരിശീലനം നടത്തിയിരുന്നത് ഇതിനുദാഹരണമാണ്. 1998 മാര്‍ച്ച് 25 ന് ഓസ്‌ട്രേലിയക്ക് എതിരെയാണ് ബാജി ടെസ്റ്റില്‍ അരങ്ങേറിയത്

2001 ല്‍ അനില്‍ കുംബ്ലെക്ക് ഏറ്റ . ഒരു പരിക്കാണ് ഹര്‍ഭജന്‍റെ ജീവിതം മാറ്റി മറിച്ചത്. ഇന്ത്യയുടെ മാസ്റ്റര്‍ സ്പിന്നര്‍ക്ക് പരിക്കേറ്റപ്പോള്‍ ഗാംഗുലിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഓസ്‌ട്രേലിയക്ക് എതിരെ കളിക്കുന്ന ടീമില്‍ ഹര്‍ഭജന്‍സിംഗിനെയും ഉള്‍പ്പെടുത്തി.

ആ പരമ്പരയില്‍ ഹര്‍ഭജന്‍സിംഗ് കംഗാരുക്കള്‍ക്ക് എതിരെ ഗ്രൌണ്ടില്‍ താണ്ഡവ നൃത്തമാണ് ആടിയത്. പരമ്പരയില്‍ മൊത്തം 32 വിക്കറ്റുകള്‍ കൊയ്തു. ഇതില്‍ പോണ്ടിംഗിനെ റണ്‍സൊന്നും എടുക്കുവാന്‍ അനുവദിക്കാതെ മൂന്ന് തവണ പുറത്താക്കിയതും ഉള്‍പ്പെടുന്നു.

ഹര്‍ഭജന്‍ സിംഗ് കൈമടക്കിയാണ് എറിയുന്നതെന്ന് 1998 നവംബറില്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, പിന്നീട് ഇത് കെട്ടടങ്ങി. ഇത് പിന്നീട് ഉയര്‍ന്നത് 2004 ഡിസംബറിലാണ്. തുടര്‍ന്ന് വിദേശത്ത് നടന്ന പരിശീലനത്തിനു ശേഷം 2005 മേയില്‍ ടീമില്‍ അദ്ദേഹം തിരിച്ചെത്തി.

പിന്നീട് ഇന്ത്യന്‍ ടീമിന്‍റെ അവിഭാജ്യ ഘടകമായ റ്റര്‍ബനേറ്റര്‍ 62 ടെസ്റ്റുകളില്‍ നിന്ന് 25 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 31.02 ആണ് ശരാശരി. 8/84 ആണ് മികച്ച പ്രകടനം.

WEBDUNIA|
161 ഏകദിന മത്സരങ്ങളില്‍ നിന്ന് ബാജി 181 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 33.46 ആണ് ശരാശരി. ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം അദ്ദേഹം 20 തവണയും 10 വിക്കറ്റ് നേട്ടം നാല് തവണയും നേടിയിട്ടുണ്ട്. ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം രണ്ട് തവണ നേടിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :