‘സാധാരണ കളിക്കാരനായി മത്സരം ആസ്വദിക്കാന്‍ മകനെ അനുവദിക്കണം‘: സച്ചിന്‍

മുംബൈ| WEBDUNIA| Last Modified വെള്ളി, 11 ജനുവരി 2013 (11:51 IST)
PRO
ക്രിക്കറ്റ് ദൈവം സച്ചിന്റെ മകന്റെ അര്‍ജുന്റെ അണ്ടര്‍ 14 ടീം പ്രവേശനം മാധ്യമങ്ങളോ ആഘോഷിച്ചിരുന്നു. ഏതൊരു രക്ഷകര്‍ത്താവിനെയും പോലെ മകന്റെ നേട്ടത്തില്‍ സച്ചിനും സന്തോഷിച്ചെങ്കിലും അല്‍പ്പം ആശങ്കയിലാണ് മാ‍സ്റ്റര്‍ ബ്ലാസ്റ്റര്.

‘മുംബൈ അണ്ടര്‍ 14 ടീമില്‍ അര്‍ജുനെത്തിയത് ഏതൊരു രക്ഷിതാവിനെയും പോലെ ഞാന്‍ സന്തോഷവാനാണ് അവന്റെ അശ്രാന്ത പരിശ്രമത്തിനു ഫലം കിട്ടിയെന്നു വേണം കരുതാന്‍ എന്നാല്‍ ഒരു സാധാരണ ടീമിലെ കളിക്കാരനെ പോലെ അവന് മത്സരം ആസ്വദിച്ചു കളിക്കാന്‍ അവനെ വെറുതെ വിടണമെന്നാണ്‘ സച്ചിന്റെ അഭ്യര്‍ഥന.

സച്ചിന്റെ മകനെന്ന പേരില്‍ മാധ്യമങ്ങള്‍ നല്‍കുന്ന പ്രശസ്തിയും മറ്റും അവനു തന്നെ വിനയാകുമോയെന്ന പേടിയാണ് സച്ചിന്‍ ഇത് പറയാന്‍ കാരണമായത്.
വെസ്റ്റ് സോണിനെതിരെ നടക്കുന്ന മത്സരത്തിലാണ് അര്‍ജുന്‍ ക്രീസിലിറങ്ങുന്നത്. ഇടംകൈയ്യന്‍ ബാറ്റ്സ്മാനായ അര്‍ജുന്‍ നല്ലൊരു പേസര്‍ കൂടിയാണ്.

മികച്ച പ്രകടനമാണ് മുംബൈയ് ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ ട്രയല്‍ മത്സരത്തില്‍ കാഴ്ച്ചവച്ചത്. ഓള്‍ റൗണ്ടറാണ് അര്‍ജുന്‍.

ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്‌ചവെച്ച അര്‍ജുന്‍ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്റെ ട്രയല്‍സില്‍ സെഞ്ച്വറി കുറിച്ചതോടെയാണ്‌ വെസ്‌റ്റ സോണിനെതിരേയാണ്‌ കളിക്കായി അവസരം ലഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :