ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്ക്കരോടുള്ള ആദരസൂചകമായി സ്പോര്‍ട്സ് മ്യൂസിയം നിര്‍മ്മിക്കുന്നു. സച്ചിന്റെ പേരില്‍ മഹാരാഷ്ട്രയിലാണ് വന്‍ സ്പോര്‍ട്സ് മ്യൂസിയം സ്ഥാപിക്കുക. മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രിഥ്വിരാജ് ചവാന് അറിയിച്ചതാണ് ഇക്കാര്യം.
സച്ചിന് സംസ്ഥാനത്തിന്റെ അഭിമാനമാണ്. ഈ കഴിഞ്ഞ ലോകകപ്പില്‍ സച്ചിന്റെ പ്രകടനം അതുല്യമാണ്. -സംസ്ഥാ സര്‍ക്കാരിന്റെ ശിവ് ഛത്രപതി സ്പോര്‍ട്സ് അവാര്‍ഡുകള്‍ വിതരണം ചെയ്യവേ പ്രിഥ്വിരാജ് ചവാന് പറഞ്ഞു.
സച്ചിന് ഭാരതരത്ന നല്‍കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെടുമെന്ന് നേരത്തെ അസംബ്ലിയില്‍ പ്രിഥ്വിരാജ് ചവാന് അറിയിച്ചിരുന്നു.