മഹേന്ദ്ര സിംഗ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ കൂടുതല്‍ സ്റ്റംപിങ് നടത്തിയ വിക്കറ്റ് കീപ്പര്‍ എന്ന ലോകറെക്കോര്‍ഡിനൊപ്പമെത്തി.
ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് താരം മാര്‍ലോണ്‍ സാമുവല്‍സിനെ സ്റ്റംപിങിലൂടെ പുറത്താക്കിയതിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 439 ഇന്നിംഗ്സുകളില്‍ നിന്നായി 127 പേരെ ധോണി സ്റ്റംപിങിലൂടെ പുറത്താക്കി. 637 ഇന്നിംഗ്സില്‍ നിന്നും 127 പേരെ സ്റ്റംപ് ചെയ്ത് പുറത്താക്കിയ ശ്രീലങ്കന്‍ താരം കുമാര്‍ സങ്കക്കാരയാണ് ധോണിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുന്നത്.
ധോണിയും സങ്കക്കാരയും കഴിഞ്ഞാല്‍ രമേഷ് കലുവിതരണയാണ് രാജ്യാന്തര ക്രിക്കറ്റില്‍ 100 സ്റ്റംപിംഗ് നടത്തിയ ഏക വിക്കറ്റ് കീപ്പര്‍. 275 ഇന്നിംഗ്സുകളില്‍ നിന്ന് 101 പേരെ സ്റ്റംപിങിലൂടെ പുറത്താക്കി.