സെഞ്ച്വറി കടുവകള്‍ക്ക്:സച്ചിന്‍

ഹാമില്‍ട്ടണ്‍| WEBDUNIA|
ഹാമില്‍ട്ടണില്‍ കുറിച്ച സെഞ്ച്വറി വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന കടുവകളുടെ സംരക്ഷണത്തിനായി സമര്‍പ്പിക്കുന്നതായി സച്ചിന്‍ ടെന്‍‌ഡുല്‍ക്കര്‍ പറഞ്ഞു. കടുവാ സംരക്ഷണ ബോധവത്ക്കരണത്തില്‍ പങ്കാളികളാകാന്‍ കിവീസ് പര്യടനത്തിന് പുറപ്പെടുന്നതിന് മുമ്പ് ടീം ഇന്ത്യ തീരുമാനിച്ചിരുന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് സച്ചിന്‍റെ തീരുമാനം.

ഇന്ത്യയിലെ കടുവകളുടെ എണ്ണത്തില്‍ വന്ന കുറവ് ടെന്‍ഡുല്‍ക്കര്‍ ചൂണ്ടിക്കാട്ടി. നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഇന്ത്യയില്‍ നാല്‍‌പതിനായിരത്തോളം കടുവകള്‍ ഉണ്ടായിരുന്നതായി സച്ചിന്‍ പറഞ്ഞു. എന്നാല്‍ ഇന്ന് ഇവയില്‍ 1,700 എണ്ണം മാത്രമാണ് അവശേക്ഷിക്കുന്നത്.

ഈ സ്ഥിതി തുടരുകയാണെങ്കില്‍ വംശനാശം നേരിട്ട ദിനോസറുകളുടെ അവസ്ഥയാകും കടുവകള്‍ക്ക് ഉണ്ടാവുകയെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.

നമുക്ക് നമ്മുടേതായ വീടുകളും മേഖലകളും ഉള്ളതുപോലെ കടുവകളുടെ സ്വന്തം മേഖലയാണ് വനം. അവിടെ അവരെ സ്വൈരവിഹാരത്തിന് അനുവദിക്കുകയാണ് വെണ്ടതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. സച്ചിന്‍റെ നാല്‍‌പത്തിരണ്ടാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഹാമില്‍ട്ടണില്‍ പിറന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :