സൂപ്പര്‍ 8 പോരാട്ടം തുടങ്ങുന്നു, ഇന്ത്യ - ഓസീസ് മത്സരം വെള്ളിയാഴ്ച
കൊളംബോ|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
ട്വന്‍റി20 ലോകകപ്പില്‍ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. ശ്രീലങ്കയും ന്യൂസിലാന്‍ഡും തമ്മിലാണ് ആദ്യ സൂപ്പര്‍ 8 മത്സരം നടക്കുക. ഇന്ത്യയുടെ ആദ്യമത്സരം വെള്ളിയാഴ്ചയാണ്. കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളികള്‍.
ഗ്രൂപ്പ് ഇ, ഗ്രൂപ്പ് എഫ് എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളിലായാണ് സൂപ്പര്‍ 8 മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പ് ഇയില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ന്യൂസിലന്‍ഡ് എന്നിവയാണ് ടീമുകള്‍.
ഗ്രൂപ്പ് എഫില്‍ ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും.