സിദ്ദുവിനെ കാണാനില്ല, കണ്ടെത്തുന്നവര്‍ക്ക് 2 ലക്ഷം രൂപയെന്ന് പോസ്റ്റര്‍

അമൃത്സര്‍| WEBDUNIA|
PTI
നവ്‌ജ്യോത് സിംഗ് സിദ്ദു എംപി, 49 വയസ്സ്, ആറടി അഞ്ചിഞ്ച് ഉയരം. അവസാനം കണ്ടത് ടിവിയില്‍ കണ്ടെത്തുന്നവര്‍ക്ക് 2 ലക്ഷം രൂപ സമ്മാനമെന്നും അമൃത്സറില്‍ പോസ്റ്ററുകള്‍.

സിദ്ദുവിനെ കണ്ടുകിട്ടുന്നവര്‍ക്ക് പാരിതോഷികമായി രണ്ട് ലക്ഷം രൂപയുടെ പാരിതോഷികം ലഭിക്കുമെന്ന് കാട്ടി അമൃത്സറിലെ ഒരു എന്‍ജിഓയാണ് രസകരമായ ഈ പോസ്റ്റര്‍ നഗരത്തില്‍ പതിച്ചിരിക്കുന്നത്.

സ്വന്തം മണ്ഡലത്തിലേക്ക് സിദ്ദു തിരിഞ്ഞുനോക്കുന്നില്ല എന്നാണ് അമൃത്സര്‍ സംഘര്‍ഷ് സമിതി പ്രസിഡണ്ടായ രാമന്‍ ബക്ഷി പറയുന്നത്. അമൃത്സറിനെ പാരീസാക്കും എന്നൊക്കെ പറഞ്ഞാണ് സിദ്ദു തിരഞ്ഞെടുപ്പില്‍ ജയിച്ചത്. എന്നാല്‍ പിന്നീട് ആളെ ഇങ്ങോട്ട് കാണാനേ കിട്ടുന്നില്ലെന്നും പോസ്റ്റര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :